ബൈക്ക് ആംബുലന്‍സാക്കി സേവന പ്രവര്‍ത്തനം
അങ്ങാടിപ്പുറം: ഇരുചക്രവാഹനങ്ങള്‍ കൊണ്ട@് യുവ സമൂഹം ചുറ്റിക്കറങ്ങുമ്പോള്‍ തന്റെ ബൈക്ക് ആംബുലന്‍സാക്കി മാറ്റിയിരിക്കുകയാണ് പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശിയായ ഷെഫീഖ്. അപകട രക്ഷാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായി ഏതു സമയത്തും ഓടിയെത്തുന്ന ട്രോമ കെയര്‍ വള@ിയറായ ഷെഫീഖ് ഊന്നല്‍ നല്‍കുന്നതും ജീവകാരുണ്യ മേഖലകളില്‍ തന്നെയാണ്.
ആംബുലന്‍സ് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഇടങ്ങളിലേക്കെല്ലാം വളരെ സുഗമമായി ബൈക്ക് ആംബുലന്‍സിന് എത്തിപ്പെടാന്‍ സാധിക്കുമെന്നതിനാലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരമൊരു ആശയത്തിലേക്ക് തന്നെ നയിച്ചതെന്നാണ് ഷെഫീഖ് പറയുന്നത്.
ഫോള്‍ഡബിള്‍ സ്ട്രക്ച്ചര്‍, ഫസ്റ്റ് എയ്ഡ് സാമഗ്രികള്‍, ഫയര്‍ എക്സ്റ്റിഗ്യുഷര്‍, ഓക്‌സിജന്‍ സിലിണ്ട@ര്‍ തുടങ്ങിയ സംവിധാനങ്ങളും സ്വയരക്ഷക്കായുള്ള ഹെല്‍മെറ്റ്, കൈയുറ, റിഫ്‌ളക്റ്റ് ജാക്കറ്റ്, മാസ്‌ക് തുടങ്ങിയ സജീകരണങ്ങളെല്ലാം ഷെഫീഖിന്റെ ആംബുലന്‍സ് ബൈക്കിലു@ണ്ട്.
പെരിന്തല്‍മണ്ണ ഐ.എസ്.എസ് കോളജിലെ അധ്യാപകനായ ഷെഫീഖ് പഠനകാലത്തു തന്നെ ജീവകാരുണ്യ മേഖലയില്‍ സജീവമാണ്. ദുരന്തനിവാരണ മേഖലകളില്‍ പ്രാവര്‍ത്തികമാക്കേ@ണ്ട എല്ലാ പരിശീലനവും ലഭിച്ച ഷെഫീഖിന്റെ പ്രവര്‍ത്തനങ്ങളെല്ലാം യുവസമൂഹങ്ങള്‍ക്ക് മാതൃകയാകുകയാണ്.
കുന്തിപ്പുഴയോരം ഇടിഞ്ഞുവീഴുന്നു
പുലാമന്തോള്‍: കാലവര്‍ഷക്കെടുതിയോടനുബന്ധിച്ചുണ്ടായ പ്രളയത്തില്‍ ഭൂമി പുഴയെടുത്തെന്ന്. പുലാമന്തോള്‍പഞ്ചായത്തിലെ ചെട്ടിയങ്ങാടി സ്‌കൂള്‍ കടവു മുതല്‍ കൊള്ളിത്തോട് വരെയുള്ള ഒരു കിലോമീറ്ററോളം വരുന്ന കുന്തിപ്പുഴയുടെ ഭാഗങ്ങളാണ് കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നത്.
ആലഞ്ചേരി അമ്പലക്കടവ് ഉള്‍പ്പെടെ ശബരിമന സുനില്‍, തോട്ടശ്ശേരി മുഹമ്മദ് കുട്ടി, തോട്ടശ്ശേരി കുഞ്ഞമ്മദ് ഹാജി, കാഞ്ഞിരക്കടവത്ത് കുഞ്ഞിമ്മു, കാഞ്ഞിരക്കടവത്ത് കുഞ്ഞിമാള്‍, എം.സി രായിന്‍കുട്ടി ഹാജി, എം.സി കുഞ്ഞിമുഹമ്മദ്, എം.സി ഹംസ, എം.ബി മുഹമ്മദ്കുട്ടി പള്ളത്ത് എന്നിവരടങ്ങുന്ന പത്തോളം പേരുടെ അധീനതയിലുള്ളതാണ് ഇടിഞ്ഞുതകര്‍ന്നുവീണ ജനവാസ കേന്ദ്രമായ ഭൂപ്രദേശം.
കുന്തിപ്പുഴയോരത്തോട് തൊട്ടുനില്‍ക്കുന്ന ഇവിടെയുള്ള വീടുകളിലും മറ്റും പ്രളയ സമയത്ത് ആറ് അടിയോളം വെള്ളം കയറിയിരുന്നു.
പുഴയുടെ ശക്തമായ ഒഴുക്കും ആഴവുമുള്ള ഈ ഭാഗത്ത് വെള്ളം ശക്തമായി കരയില്‍ വന്നിടിക്കുന്നതാണ് വ്യാപകമായതോതില്‍ ഇടിഞ്ഞു വീഴാന്‍ കാരണമെന്നാണ് പറയുന്നത്.
അറബി ഗവേഷണ കേന്ദ്രം തുടങ്ങി
പെരിന്തല്‍മണ്ണ: അറബി ഭാഷയില്‍ കൂടുതല്‍ മൂല്യമുള്ള പഠനങ്ങള്‍ നടക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ. പെരിന്തല്‍മണ്ണ പൂക്കോയതങ്ങള്‍ മെമ്മോറിയല്‍ ഗവ.കോളജില്‍ പുതുതായി ആരംഭിച്ച അറബി ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ കെ. വത്സല അധ്യക്ഷയായി.
അലിഗഡ് മുസ്‌ലിം സര്‍വകലാശാല കേന്ദ്രം ഡയറക്ടര്‍ പ്രൊഫ.കെ.എം അബ്ദുറഷീദ്, തിരൂര്‍ ടി.എം.ജി കോളജ് അറബി ഗവേഷണ വിഭാഗം മേധാവി ഡോ. പി.ടി സൈനുദ്ദീന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി.അബൂബക്കര്‍, പ്രൊഫ. സി.കെ അബ്ദുല്ല, പ്രൊഫ.എം. ആയിഷ, കെ. രാജേഷ്, ഡോ.ആബിദ ഫാറൂഖി, ഡോ.വി. നൂറുല്‍ ആമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്രത്തില്‍ ഒരേസമയം പതിനാറ് പേര്‍ക്ക് ഗവേഷണം നടത്താനുള്ള സൗകര്യം ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."