HOME
DETAILS
MAL
ഇടയ പീഡനം: സര്‍ക്കാരിന് പിഴവെന്ന് ചെന്നിത്തല
backup
September 19 2018 | 18:09 PM
കോഴിക്കോട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അന്വേഷണം സയമബന്ധിതമായി പൂര്‍ത്തിയാക്കാനായില്ല. 76 ദിവസം കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാലാണ് കന്യാസ്ത്രീകള്‍ സമരം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തീകരിച്ച് പൊതുസമൂഹത്തെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു സാധിക്കണം.
മുന്‍കരുതലെടുക്കാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ട് പ്രളയം സൃഷ്ടിച്ച സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും അട്ടിമറിച്ചിരിക്കുകയാണ്. പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."