തങ്കച്ചന് ഇനി വെളിച്ചം കൂട്ടാകും
ചവറ: സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി തേവലക്കര പഞ്ചായത്തിലെ നടുവിലക്കര മൂന്നാം വാര്‍ഡില്‍ മാനസിക രോഗി ആയ കല്ലും പുറത്ത് തങ്കച്ചനു വൈദ്യുതി ലഭിച്ചു. തേവലക്കര ഇലക്ട്രിസിറ്റി ഓഫിസ് ജീവനക്കാര്‍ തങ്കച്ചന്റെ വീടിന്റെ വൈദ്യുതീകരണ ജോലികള്‍ സൗജന്യമായി പൂര്‍ത്തീകരിച്ചാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. തേവലക്കര ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എന്‍ജിനിയര്‍ വി.എസ് രമ്യയുടെ സാന്നിദ്ധ്യത്തില്‍ വാര്‍ഡംഗം ബിന്ദിയ അജയന് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സബ് എന്‍ജിനിയര്‍ ഹരികുമാര്‍, അനില്‍കുമാര്‍,സുരേഷ്, ബൈജു ,അജികുമാര്‍ എന്നിവര്‍ പങ്കെടുത്തു. തേവലക്കര നടുവിലക്കര മൂന്നാം വാര്‍ഡ് മെമ്പര്‍ ബിന്ദിയ അജയന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. തുടര്‍ന്നുള്ള മാസങ്ങളിലെ തങ്കച്ചന്റെ വീടിന്റെ വൈദ്യുതി ചാര്‍ജ്ജ് ഇലക്ട്രിസിറ്റി ജീവനക്കാര്‍ അടയ്ക്കുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."