HOME
DETAILS

തളിപ്പറമ്പ് ഹണിട്രാപ്പ്: സമീറയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലിസ് അപേക്ഷ നല്‍കി

  
backup
September 20, 2018 | 8:19 AM

%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b9%e0%b4%a3%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa-3

തളിപ്പറമ്പ്: ഹണിട്രാപ്പ് കേസിലെ യുവതി സമീറയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് എസ്.ഐ കെ. ദിനേശന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തളിപ്പറമ്പ് ഹണിട്രാപ്പ് കേസിലെ കാസര്‍കോട് കുടലൂര്‍ കളിയങ്ങാട് ജഗദംബ ക്ഷേത്രത്തിനടുത്ത് മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സമീറ എന്ന ഹാഷിദ വഞ്ചനാക്കുറ്റത്തിനാണ് അറസ്റ്റിലായത്.
മാതമംഗലത്തെ അറുപതുകാരനെ വിവാഹം ചെയ്‌തെന്ന പേരില്‍ പണം തട്ടിയ കേസിലായിരുന്നു അറസ്റ്റ്. ചപ്പാരപ്പടവ് സ്വദേശികളായ രണ്ട് യുവ വ്യാപാരികളുമായി കിടപ്പറ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘത്തിലെ അംഗമാണ് സമീറ. ഭാസ്‌കരനെ വഞ്ചിച്ച കേസില്‍ സമീറക്ക് പുറമെ വയനാട് സ്വദേശികളായ അബ്ദുല്ല, അന്‍വര്‍, ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലായ മുസ്തഫ എന്നിവര്‍ക്കുമെതിരേ കേസെടുത്തിരുന്നു. 2017 ഡിസംബറിലാണ് മുസ്തഫയുടെ വെള്ളാരംപാറയിലെ വാടക വീട്ടില്‍വച്ച് വിവാഹം ചെയ്തുതരുമെന്ന് പ്രലോഭിപ്പിച്ച് സമീറയോടൊപ്പം ഫോട്ടോ എടുപ്പിച്ചത്. ആ ഫോട്ടോ കാണിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 1.80 ലക്ഷം രൂപ പ്രതികള്‍ ഭാസ്‌കരനില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലെ അബ്ദുല്ലയും അന്‍വറും ആരൊക്കെയാണെന്ന് കണ്ടെത്താന്‍ പൊലിസിനായിട്ടില്ല. ചോദ്യം ചെയ്യലില്‍ ഇവര്‍ വയനാടാണെന്നും പിന്നീട് കാസര്‍കോടാണെന്നുമുള്ള വിരുദ്ധമായ മൊഴികളാണ് സമീറ പൊലിസിന് നല്‍കിയിരുന്നത്. കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാന്‍ കഴിയുമെന്നാണ് പൊലിസ് കരുതുന്നത്. ഈ മാസം 24 ന് സമീറയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  an hour ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  an hour ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  an hour ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 hours ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 hours ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 hours ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 hours ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 hours ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 hours ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 hours ago