HOME
DETAILS

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ മാനദണ്ഡത്തിനെതിരേ പ്രമേയം

  
backup
September 20 2018 | 08:09 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8-7

തളിപ്പറമ്പ്: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച പുതിയ മാനദണ്ഡത്തിനെതിരേ തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം. പ്രമേയം പ്രതിപക്ഷ ഭേദഗതിയോടെ കൗണ്‍സില്‍ ഐക്യകണ്‌ഠേന പാസാക്കി. ഭരണപക്ഷ കൗണ്‍സിലര്‍ പി.സി നസീറാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാനദണ്ഡത്തിനെതിരേ പ്രമേയം അവതരിപ്പിച്ചത്.
1200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടുകള്‍ സ്വന്തമായി ഉള്ളവര്‍ക്കോ അത്തരം വീടുകളില്‍ താമസിക്കുന്നവര്‍ക്കോ പെന്‍ഷന് അര്‍ഹതയില്ലെന്നതാണ് മാനദണ്ഡം. ഇത് പ്രകാരം കേരളത്തില്‍ 3.5 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും പ്രമേയത്തില്‍ പറയുന്നു. ഭരണപക്ഷ കൗണ്‍സിലര്‍ എം.കെ ഷബിത പ്രമേയത്തെ പിന്താങ്ങി. അതിനിടെ അവതാരകന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പരാമര്‍ശം നടത്തിയത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പരാമര്‍ശം പിന്‍വലിക്കണമെന്നും കൗണ്‍സിലിന്റെ പൊതുവായ പ്രമേയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത് ശരിയല്ലെന്നും തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ കൗണ്‍സിലര്‍ കെ. മുരളീധരന്‍ വ്യക്തമാക്കി.
എന്നാല്‍ അവതരിപ്പിക്കപ്പെട്ടത് കൗണ്‍സിലിന്റെ പൊതുവായ പ്രമേയം അല്ലെന്നും കൗണ്‍സിലര്‍ വ്യക്തിപരമായി കൊണ്ടുവന്ന പ്രമേയമാണെന്നും നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം മറുപടി നല്‍കി. തുടര്‍ന്ന് പ്രതിപക്ഷം ഉന്നയിച്ച ഭേദഗതിയോടെ പ്രമേയം ഐക്യകണ്‌ഠേന പാസാക്കി.
പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌കരമായ ടാഗോര്‍-അള്ളാംകുളം-സര്‍സയ്യിദ് കോളജ്-ഭ്രാന്തന്‍കുന്ന് റോഡ് പ്രവൃത്തി പി.ഡബ്ല്യു.ഡി ഏറ്റെടുക്കണമെന്ന ആവശ്യവും കൗണ്‍സില്‍ ഉന്നയിച്ചു. ഇതുവഴിയുള്ള ദുരിതയാത്രക്ക് താല്‍ക്കാലിക പരിഹാരമായി തകര്‍ന്ന റോഡില്‍ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കും.
മലയോര മേഖലയിലുള്ളവര്‍ക്ക് തളിപ്പറമ്പ് ടൗണിലെത്താതെ കണ്ണൂരിലേക്കും പുതിയ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനും ടൗണിന്റെ ബൈപാസായി ഉപയോഗിക്കുന്നതിനും ടാഗോര്‍ വിദ്യാനികേതന്‍-അള്ളാംകുളം-സര്‍സയ്യിദ് കോളജ്-ഭ്രാന്തന്‍കുന്ന് റോഡ് വികസനം കൂടിയേ തീരൂ.
ഇതുവഴിയുള്ള ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതോടൊപ്പം തളിപ്പറമ്പിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന വികസന പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയക്കാനും യോഗം തീരുമാനിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ വത്സല പ്രഭാകരന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. മുഹമ്മദ് ഇഖ്ബാല്‍, രജനി രമാനന്ദ്, പി.കെ സുബൈര്‍, കെ. അഫ്‌സത്ത് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  11 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  24 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  31 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  2 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago