ചൈനയിലെ പട്ടിയിറച്ചി ഭക്ഷ്യോത്സവത്തിന് നിരോധനം
ബെയ്ജിങ്: മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചൈനയിലെ പട്ടിയിറച്ചി ഭക്ഷ്യോത്സവത്തിന് നിരോധനം ഏര്‍പ്പെടുത്തി. പട്ടിയിറച്ചി കഴിക്കുന്നത് നിരോധിച്ചിട്ടില്ലാത്ത ചൈനയില്‍ യൂലിന്‍ നഗരത്തിലെ ഗുവാങ്ഷി പ്രവിശ്യയിലാണ് എല്ലാ വര്‍ഷവും ജൂണില്‍ പത്തു ദിവസത്തെ പട്ടിയിറച്ചി മഹോത്സവം നടത്തപ്പെടുന്നത്. ഏതാനും വര്‍ഷങ്ങളായി പത്തു ദിവസത്തെ ആഘോഷത്തിനായി വര്‍ഷംതോറും പതിനായിരക്കണക്കിന് പട്ടികളെയാണ് ഇവിടെ കൊലപ്പെടുത്തിയിരുന്നത്. വന്‍ പൊലിസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് ഭക്ഷ്യോത്സവം നടക്കുക. സ്വദേശികളും വിദേശികളുമായ ഒട്ടനവധി മൃഗസ്‌നേഹികളാണ് പട്ടികളെ കൊലപ്പെടുത്തുന്നതിനെ എതിര്‍ത്ത് രംഗത്തുവന്നത്. കത്തിച്ചും തീയിട്ടുകൊന്നുമാണു പട്ടികളെ ഇറച്ചിയാക്കുന്നത്. ഇത് തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒരുകോടി ആളുകള്‍ ഒപ്പിട്ട നിവേദനം നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷവും പട്ടിയിറച്ചി ഭക്ഷ്യോത്സവം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."