HOME
DETAILS
MAL
ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തുന്നവരുടെ ശ്രദ്ധയ്ക്ക്! മനാമയിലേക്കുള്ള റോഡ് 40 ദിവസത്തേക്ക് അടച്ചിടും
backup
June 23 2019 | 17:06 PM
മനാമ: ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ നിന്ന് മനാമക്ക് പോകുന്ന റോഡില്‍ 40 ദിവസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് റൗണ്ട് എബൗട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണിത്.
ഈ ജോലികള്‍ 40 ദിവസത്തോളം നീണ്ടു നില്‍ക്കുമെന്നതിനാല്‍ ഇത്രയും ദിവസങ്ങളില്‍ മനാമയിലേക്കുള്ള വെസ്റ്റ് ബൗണ്ട് റോഡ് അടച്ചിടും. പകരം ഈ വഴിക്കുള്ള വാഹനങ്ങള്‍ ഈസ്റ്റ് ബൗണ്ട് വഴിയാണ് പോകേണ്ടത്. ബഹ്‌റൈന്‍ പൊതുമരാമത്ത് മുനിസിപ്പല്‍ നഗരാസൂത്രണ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."