HOME
DETAILS
MAL
രണ്ട് അറബി കവിതകള്‍
backup
November 15 2020 | 02:11 AM
ഒന്ന്
മരിച്ചുപോയവന്റെ വായ
അടച്ചുകെട്ടാനെന്ത്
തിടുക്കമാണ് ചിലര്‍ക്ക്.
അത്ര കാലവും,
അകമേയൊതുക്കിയ ഒരു രഹസ്യം
പുറത്തുചാടുമോ എന്ന ഭയത്താല്‍.
രണ്ട്
ഈ പറക്കലെങ്ങോട്ടാണ്?
ഒന്നുകില്‍,
വെയില്‍ തിന്നു വെളുപ്പിച്ച മണല്‍ക്കാട്ടില്‍
അല്ലെങ്കില്‍,
ആകാശം മുട്ടെ ഉയരും
തിരമാലച്ചൊരുക്കില്‍
അതോ,
ഒരിക്കലും
ചെന്നെത്തിയിട്ടില്ലാത്ത
കൊടും വനത്തിന്‍ നടുവിലോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."