HOME
DETAILS
MAL
ജനപ്രതിനിധികളുടെ യോഗം
backup
July 27 2016 | 20:07 PM
ആറ്റിങ്ങല്‍: തിരുവനന്തപുരം ജില്ലയെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി എല്ലാ വീടുകളിലും വൈദ്യുതി ലഭ്യത ഉറപ്പ് വരുത്തുവാന്‍ ആറ്റിങ്ങലില്‍ ജനപ്രതിനിധികളുടെ യോഗം ചേരുന്നു.
നാളെ ഉച്ചക്ക് 2.30ന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളിലാണ് യോഗം. എല്ലാ ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തംഗങ്ങളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് അഡ്വ.ബി.സത്യന് എം.എല്‍.എ. അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."