HOME
DETAILS
MAL
ലോകത്തെ വമ്പന്‍ വ്യാപാരകരാര്‍ നിലവില്‍ വന്നു
backup
November 16 2020 | 02:11 AM
ആര്.സി.ഇ.പി കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു
ഹനോയ്: ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ 15 ഏഷ്യ-പെസഫിക് രാജ്യങ്ങള്‍ ഒപ്പുവച്ചു. ചൈനയുടെ സ്വാധീനം വര്‍ധിക്കാന്‍ ഇടയാക്കുന്ന ആര്.സി.ഇ.പി കരാറില്‍ നിന്ന് ഇന്ത്യ നേരത്തെ പിന്മാറിയിരുന്നു. ആഗോള ജി.ഡി.പിയുടെ 30 ശതമാനം വഹിക്കുന്ന രാജ്യങ്ങളാണ് കരാറിന്റെ ഭാഗമായത്. ആസിയാന്‍ രാജ്യങ്ങള്‍ക്കു പുറമെ ജപ്പാന്, ന്യൂസിലന്‍ഡ്, ഓസ്ത്രേലിയ എന്നിവയും കരാറിന്റെ ഭാഗമാണ്. കരാറില്‍ യു.എസ് ഭാഗമല്ലാത്തതിനാല്‍ സമ്പത്തികമായി ചൈനക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."