എസ്.ആര്.എസ് 1001 പെണ്‍കുട്ടികള്‍ക്ക് വിവാഹം ഒരുക്കുന്നു
പുത്തനത്താണി: ആര്‍ഭാട വിവാഹങ്ങള്‍ക്കും സ്ത്രീധനത്തിനും എതിരേ പോരാടുന്ന സ്ത്രീധന രഹിത സമൂഹം ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സമൂഹത്തിലെ വിവിധ ജാതി,മത വിഭാഗങ്ങളില്‍ പെട്ട 1001 നിര്‍ധനരായ പെണ്‍കുട്ടികളെ സുമംഗലികളാക്കുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ദുബൈയില്‍ വെച്ച് പി.സി ജോര്‍ജ് എം.എല്‍.എ നടത്തി. സംസ്ഥാന പ്രസിഡന്റ് സുധീര്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. അമര്‍ മാഹി, ഗഫൂര്‍ പാലക്കാട്, ഹംസത്ത് പാലപ്പെട്ടി, മുസ്തഫ കരിങ്കല്ലത്താണി സംസാരിച്ചു. അബ്ദുല്‍ റസാഖ് പുത്തനത്താണി (പ്രസിഡന്റ്), അമീന് കൊളത്തൂര്‍, നിസാര്‍ പേര്ശ്ശന്നൂര്(വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ സലാം ഉഗ്രപുരം(ജനറല്‍ സെക്രട്ടറി), റസാഖ് കൊണ്ടേണ്ടാട്ടി, സിദ്ദീഖ് വെള്ളച്ചാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍) സക്കീര്‍ എ.പി (ട്രഷറര്‍). സമൂഹ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 9846437672, 9961523466 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."