റോഡ് നവീകരണം: രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം
പേരാമ്പ്ര: പയ്യോളി-പേരാമ്പ്ര റോഡിന്റെ നവീകരണ പ്രവൃത്തിയില്‍ മേപ്പയ്യൂര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ അനധികൃത കൈയേറ്റങ്ങളെ ഒഴിപ്പിക്കുന്നതില്‍ കാണിക്കുന്ന പക്ഷപാതപരമായ ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു.
സി.പി.എം നിയന്ത്രണത്തിലുള്ള മേപ്പയ്യൂര്‍ പഞ്ചായത്ത് ഭരണസമിതി സ്വന്തക്കാരുടെ കൈയേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും മറ്റുള്ളവ ഒഴിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്നതായി യോഗം ആരോപിച്ചു. എസ്.കെ അസ്സയിനാര്‍ അധ്യക്ഷനായി. എസ്.പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി.എ അസീസ്, കല്ലൂര്‍ മുഹമ്മദലി, ആവള ഹമീദ്, ടി.കെ ഇബ്രാഹിം, എം.കെ അബ്ദുറഹ്മാന്‍, എ.വി അബ്ദുല്ല, പി.ടി അഷ്‌റഫ് ,ടി.പി മുഹമ്മദ്, കെ.കുഞ്ഞലവി, വി.പി അബ്ദുസ്സലാം മാസ്റ്റര്‍, ആര്‍.കെ മൂസ, ഇബ്രാഹിം കൊല്ലിയില്‍, എം.കെ.സി കുട്ട്യാലി, ലത്തീഫ് തുറയൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."