HOME
DETAILS
MAL
ലൈംഗികാതിക്രമം നടത്തിയയാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവം: പെണ്‍കുട്ടിയുടെ അമ്മ കസ്റ്റഡിയില്‍
backup
May 20 2017 | 04:05 AM
കൊല്ലം: കൊല്ലത്ത് ലൈംഗികാതിക്രമം നടത്തിയയാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെ പൊലിസ് കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരമാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. അമ്മ പീഡനത്തിന് ഒത്താശ ചെയ്തിരുന്നതായി പൊലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംഭവം. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗാ ഗണേഷാനന്ദ തീര്‍ഥപാദ സ്വാമി എന്ന ഹരിയുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി അറുത്തുമാറ്റിയത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. 15ാം വയസ്സു മുതല്‍ ഇദ്ദേഹം തന്നെ പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഹരിക്കെതിരേയും പോക്സോ നിയമപ്രകാരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."