പിടിമുറുക്കുന്നു മാഫിയ ലഹരിച്ചുഴിയില്‍ കണ്ണൂര്‍
കണ്ണൂര്‍: കഞ്ചാവും മറ്റു ലഹരിവസ്തുക്കളുമായി കണ്ണൂരില്‍ അടിക്കടി നിരവധി പേര് പിടിയിലായതോടെ ജില്ലയിലും പ്രത്യേകിച്ച് കണ്ണൂര്‍ നഗരത്തിലും ലഹരിമാഫിയയുടെ നീരാളിക്കൈകള്‍ പിടിമുറുക്കുന്നതായി തെളിയുന്നു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ മാത്രം 20 കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവയും ഇതിലുള്‍പ്പെടും. ഇന്നലെയും മൂന്നുകിലോ കഞ്ചാവുമായി തലശ്ശേരിയില്‍ ഒരു യുവാവ് അറസ്റ്റിലായിരുന്നു. അതിന് ഒരുദിവസം മുന്പാണ്പുലര്ച്ചെ എട്ടുകിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ അറസ്റ്റിലായത്. കണ്ണൂര്‍ സിറ്റി സ്വദേശി അബ്ദുല്‍ റൗഫ് എന്ന കട്ട റൗഫ് (28), മരക്കാര്‍കണ്ടിയിലെ മുഹമ്മദ് ഷഫീഖ് (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ ബസില്‍ കണ്ണൂരിലെത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്.
പ്രധാനമായും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളെ പിടികൂടാനായി പൊലിസ്, എക്സൈസ് സംഘങ്ങള്‍ വിപുലമായതോതില്‍ വലവിരിച്ചിട്ടുണ്ടെങ്കിലും ലഹരിമാഫിയ നഗരത്തില്‍ പലയിടത്തും വ്യക്തമായ സ്വാധീനമുറപ്പിച്ചതായാണ് സൂചന. പൊലിസ് ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ സ്വീധീനിച്ചാണ് ഇത്തരം മാഫിയ സംഘങ്ങള്‍ ലഹരിമരുന്ന് കടത്ത് തുടരുന്നത്. കണ്ണൂരില്‍ ലഹരി ഉല്പന്നങ്ങളുടെ വരവ് വര്‍ധിച്ചത് നേരത്തെ മനസിലായതിനെ തുടര്‍ന്ന് ജില്ലാ പൊലിസ് ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഇതിനകം തന്നെ നിരവധി ലഹരി വില്പനക്കാരെയും കാരിയര്‍മാരെയും പിടികൂടിക്കഴിഞ്ഞു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് റോഡ്, റെയില്‍ മാര്‍ഗം ജില്ലയിലെത്തുന്നവരെയും പൊലിസ് പ്രത്യേകം നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."