HOME
DETAILS
MAL
വാഹനങ്ങളിലെ അലങ്കാര വസ്തുക്കള്‍; കര്‍ശന നടപടിയെന്ന് മോട്ടോര്‍ വകുപ്പ്
backup
September 23 2018 | 10:09 AM
നിലമ്പൂര്‍: നിയമം ലംഘിച്ച് വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന അലങ്കാരങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിയെടുക്കുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം 13 സീറ്റിന് മുകളിലുളള ഇത്തരം വാഹനങ്ങക്കെതിരേയാണ് കര്‍ശന നടപടി ഉണ്ടാവുക.
ഇത്തരം വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും മോട്ടോര്‍ വാഹനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താം. 8281786073 നമ്പറില്‍ വിളിച്ച് അറിയിക്കാം. അലങ്കാര ലൈറ്റുകള്‍, സൗണ്ട് സിസ്റ്റം, ലേസര്‍ ഷോ ഉപകരണങ്ങള്‍, സീറ്റുകള്‍, രൂപമാറ്റം വരുത്തി ഉണ്ടാക്കിയിട്ടുള്ള ഡാന്‍സ് ഫ്‌ലോറുകള്‍ എന്നിവ കര്‍ശനമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് പത്രകുറിപ്പ് ഇറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."