കൊടി സുനിയുടെ ഭീഷണി, കൗണ്‍സിലര്‍ക്ക് സുരക്ഷ നല്‍കണമെന്ന് : കൊടുവള്ളി നഗരസഭാ യോഗത്തില്‍ ബഹളം
കൊടുവള്ളി: മുസ്‌ലിം ലീഗ് കൗണ്‍സിലറും സ്വര്‍ണവ്യാപാരിയുമായ കോഴിശേരി മജീദിന് കൊടി സുനിയുടെ ഭീഷണി ഉണ്ടായെന്ന ആരോപണത്തെ ച്ചൊല്ലി കൊടുവള്ളി നഗരസഭാ കൗണ്‍സിലില്‍ യോഗത്തില്‍ ബഹളം.
കള്ളകടത്തുകാരും സ്വര്‍ണം കവര്‍ച്ച ചെയ്യുന്നവരും തമ്മിലുള്ള പ്രശ്‌നമാണ് ഇതെന്നും കൊടി സുനിയും കോഴിശേരി മജീദും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും പ്രതിപക്ഷമായ എല്‍ഡിഎഫ് ആരോപിച്ചു.
നഗരസഭാംഗമായ മജീദിന് സുരക്ഷ നല്‍കണമെന്ന് പൊലിസിനോട് ആവശ്യപ്പെടണമെന്ന അടിയന്തരപ്രമേയം അംഗീകരിക്കില്ലെന്നും പ്രതിപക്ഷം നിലപാടെടുത്തതോടെയാണ് യോഗം ബഹത്തില്‍ കലാശിച്ചത്.
മജീദിന് സുരക്ഷ നല്‍കണമെന്ന പ്രമേയത്തിന് അടിയന്തര സ്വഭാവമില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രമേയം നിയമപരമായ നിലനില്‍ക്കില്ല. ചട്ടങ്ങള്‍ ലംഘിച്ചാണ് യോഗം വിളിച്ചത്. തുടര്‍ന്ന് ഇവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
എന്നാല്‍ പ്രമേയം പ്രതിപക്ഷ ബഹളത്തിനിടയിലും കൗണ്‍സില്‍ യോഗം പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."