ഗൂഡല്ലൂര്‍: ഊട്ടി ഗവ. ആശുപത്രിയില്‍ കണ്ണിന് ഓപ്പറേഷന് ചെയ്ത വൃദ്ധയുടെ കാഴ്ച നഷ്ടപ്പെട്ടു. കൂനൂര്‍ ഇളിതുറൈ സ്വദേശി സുബ്ബിയമ്മാള് (80)യുടെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. വലതു കണ്ണിലാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഓപ്പറേഷന് ചെയ്തിരുന്നത്. തുടര്‍ന്ന് ഏപ്രിലില്‍ ഇടതു കണ്ണിനും ഓപ്പറേഷന് നടത്തി. എന്നാല്‍ ഓപ്പറേഷന് ശേഷം ഇവരുടെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. കണ്ണില്‍ നിന്ന് രക്തവും ഒലിക്കാന്‍ തുടങ്ങിയിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇവരുടെ ബന്ധുക്കള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
ചീയമ്പം: വാടി പദ്ധതിയുടെ ഭാഗമായി ചീയമ്പം 73 കോളനിയില്‍ ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യന്‍ വിതരണോല്‍ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രിയാ മുരളീധരന് അധ്യക്ഷയായി. വില്ലേജ് പ്ലാനിങ് കമ്മിറ്റി പ്രസിഡന്റ് അപ്പി ബോളന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.ആര് രവി, ഡോ.സി.എസ് ചന്ദ്രിക, എം.കെ പവിത്രന്, പി.പി ഗോപാലന്, സ്വാമിനാഥന് ഗവേഷണ കേന്ദ്രം ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ ലിജോ തോമസ് എന്നിവര്‍ സംസാരിച്ചു. വയനാട് എം.എസ് സ്വാമിനാഥന് ഗവേഷണ കേന്ദ്രമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കാപ്പി, കുരുമുളക്, കവുങ്ങ്, തെങ്ങ്, മാവ്, നെല്ലി, ജാതി, കുടംപുളി, റമ്പുട്ടാന് തുടങ്ങിയ ഒന്‍പതിനം തൈകളാണ് വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."