HOME
DETAILS

പരിയാരം മെഡി. കോളജ് വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം

  
backup
July 28 2016 | 21:07 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be


തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റല്‍ മെസില്‍ വന്‍ തീപിടിത്തം. രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഇന്നലെ പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം.
മെസിനു സമീപമുള്ള മുറിയില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാരികള്‍ ഉണര്‍ന്നതോടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ദുര്‍ഗന്ധവും പുകയും അനുഭവപ്പെട്ടതോടെ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന നൂറോളം വിദ്യാര്‍ഥികളെ വിളിച്ചുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു. ഇവര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകമാണ് സ്‌ഫോടനം നടന്നത്.
അടുക്കളയില്‍ സൂക്ഷിച്ച രണ്ട് ഗ്യാസ് സിലിണ്ടറും ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പില്‍ നിന്നും പയ്യന്നൂരില്‍ നിന്നുമായി മൂന്ന് യൂനിറ്റ്  അഗ്‌നിശമനസേനയെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്.
മെസ് ഹാളിലെ ഫ്രിഡ്ജില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. സ്‌ഫോടനത്തില്‍ മെസ് ഹാള്‍ പൂര്‍ണമായും തകര്‍ന്നു.
ഔദ്യോഗിക പരിപാടികളുടെ ഭാഗമായി ജില്ലയിലെത്തിയ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ടി.വി രാജേഷ് എം.എല്‍.എ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago