HOME
DETAILS

ഉരുള്‍പൊട്ടലില്‍ 10 പേര്‍ മരിച്ച ആതനാട് പ്രകൃതിക്ഷോഭമുണ്ടായില്ലെന്ന് റവന്യൂ അധികൃതര്‍

  
backup
September 25 2018 | 19:09 PM

urulpottal-10-per-maricha

പാലക്കാട്: ഉരുള്‍പൊട്ടലില്‍ 10 പേര്‍ മരിച്ച നെന്മാറ പഞ്ചായത്തിലെ ചേരുംകാട് ആതനാട് മലയില്‍ പ്രകൃതിക്ഷോഭമുണ്ടായില്ലെന്ന് റവന്യൂ അധികൃതര്‍. ഉരുള്‍പൊട്ടലില്‍നിന്ന് ഭാഗ്യംകൊണ്ട് രക്ഷപെട്ട കല്യാണിയുടെ കുടുംബത്തിന് വില്ലേജ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കിട്ടിയില്ല. സമീപത്തെ മൂന്ന് കുടുംബങ്ങളില്‍ പിഞ്ചുകുഞ്ഞടക്കം ഉരുള്‍പൊട്ടലില്‍ 10 പേര്‍ മരിച്ചിരുന്നു. കല്യാണിയുടെ വീട് മുഴുവന്‍ വെള്ളവും ചെളിയും മൂടി. തലനാരിഴക്കാണ് കല്യാണിയും മക്കളും രക്ഷപെട്ടത്. മകന്‍ മണികണ്ഠന്‍, മരുമകള്‍ സുനിത, പേരക്കുട്ടികളായ ചിഞ്ചു, പ്രവീണ്‍, പ്രജിത് എന്നിവരാണ് രക്ഷപെട്ടത്.

കല്യാണിയുടെ വലതു കാലിന് പരുക്കേറ്റു. മറ്റുള്ളവര്‍ക്കും പരുക്കുണ്ടായിരുന്നു. ഇവര്‍ പുതുതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഉരുള്‍പൊട്ടി വീട് പൂര്‍ണമായും നശിച്ചത്. ഓട്ടോ ഡ്രൈവറായ മണികണ്ഠന്‍ 10 വര്‍ഷത്തെ അധ്വാനം കൊണ്ട് സ്വരുക്കൂട്ടിയ അഞ്ചു ലക്ഷം രൂപ മുടക്കിയാണ് ഓടിട്ട വീട് പണിതത്. അത് മുഴുവന്‍ പ്രകൃതി ദുരന്തത്തില്‍ നശിച്ചു പോയി. വീടിനകത്തുണ്ടായിരുന്ന മുഴുവന്‍ ഉപകരണങ്ങളുംമണ്ണ് മൂടി നശിച്ചു. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടു പവന്‍ സ്വര്‍ണാഭരണവും നഷ്ടപ്പെട്ടതായി മണികണ്ഠന്റെ ഭാര്യ സുനിത പറയുന്നു.
വീടും സ്ഥലവും വസ്തുക്കളുമടക്കം പത്തു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇവര്‍ക്കുണ്ടായത്്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പോലും കിട്ടിയിട്ടില്ല. വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലക്ഷവും ഇവര്‍ക്കില്ല. പ്രളയത്തില്‍ എല്ലാം നശിച്ച് കയറികിടക്കാന്‍ വീട് പോലും ഇല്ലാതായതോടെ കല്യാണിയും കുടുംബവും മരുമകള്‍ സുനിതയുടെ വടക്കഞ്ചേരിയിലെ വീട്ടിലാണ് അന്ന് അഭയം തേടിയത്. എന്നാല്‍ ഇവിടെ ആരും താമസമില്ലെന്ന് വില്ലേജ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് കുടുംബത്തിന് വിനയായത്.
ആതനാട് മലയുടെ മുകളില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മലയുടെ താഴ്‌വാരത്തു താമസിക്കുന്നവരെയെല്ലാം റവന്യൂ അധികൃതര്‍ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.
കല്യാണിക്കും കുടുബത്തിനും താമസിക്കാന്‍ ഇടമില്ലാത്തതിനാല്‍, ഇപ്പോള്‍ നെന്മാറ ആയിനംപാടത്തെ ജലസേചനവകുപ്പിന്റെ പഴയ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയിരിക്കുകയാണ്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ തകര്‍ന്ന സ്ഥലത്തെ വീട്ടിലേക്ക് പോകാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലുലക്ഷം കിട്ടിയാല്‍ പോലും സ്ഥലവും വീടും വാങ്ങിക്കാന്‍ കഴിയില്ല. ഈ അവസ്ഥയില്‍ എന്ത് ചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് കല്യാണിയും കുടുംബവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago