മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫിസ് പാലായില്‍ പുന:സ്ഥാപിക്കണം: സി.ഐ.ടി.യു
പാലാ : മുന്‍ സര്‍ക്കാര്‍ നിര്‍ത്താലാക്കിയ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫിസ് പാലായില്‍ പുനസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് ഓട്ടോ ആന്റ് ടാക്സി- ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന് (സി.ഐ.ടി.യു) പാലാ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പാലാ ഇ.എം.എസ് മന്ദിരത്തില്‍ ചേര്‍ന്ന സമ്മേളനം ഫെഡറേഷന് ജില്ലാ സെക്രട്ടറി എ.വി റസല്‍ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് എ.എസ് ചന്ദ്രമോഹനന് അധ്യക്ഷനായി. സെക്രട്ടറി ജോയി കുഴിപ്പാല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജ് വിതരണം ചെയ്തു.
ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയംഗം കെ.എസ് ഷാനവാസ്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ആര്.ടി മധുസൂദനന്, പാലാ ഏരിയാ സെക്രട്ടറി വി.ജി വിജയകുമാര്‍, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ഷാര്‍ളി മാത്യു, ടി.ആര് വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. എ.എസ് ചന്ദ്രമോഹനന് (പ്രസിഡന്റ്, ജോയി കുഴിപ്പാല (സെക്രട്ടറി), കെ.എസ് സുരേഷ് (ട്രഷറര്‍) എനിവര്‍ ഭാരവാഹികളായി 29 അംഗ ഏരിയാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."