HOME
DETAILS

സഊദിയിലെ പൊതുമാപ്പ് കേരള സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല: ഉമ്മന്‍ചാണ്ടി

  
backup
May 22 2017 | 02:05 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3


ജിദ്ദ: സഊദി ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് സംബന്ധിച്ച് യാതൊരു വിവരവും അറിയാത്ത മട്ടിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആദ്യമായി ജിദ്ദയിലെത്തിയ അദ്ദേഹം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ തവണ പൊതുമാപ്പ് സമയത്ത് 250 ഓളം പേര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ടിക്കറ്റ് നല്‍കിയത്.
ആവശ്യമായ സഹായത്തിന് നോര്‍ക്ക ഉദ്യോഗസ്ഥരെയും സഊദിയിലേക്ക് അയച്ചിരുന്നു. പല സംഘടനകളും സഹായവുമായി രംഗത്തെത്തി. എന്നാല്‍ ഇത്തവണ പൊതുമാപ്പ് ഉള്ള വിവരം പോലും സംസ്ഥാന ഗവണ്‍മെന്റ് അറിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിച്ചിരുന്നു. ഇത്തവണ അത്തരം പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.
പൊതുമാപ്പില്‍ ഇന്ത്യക്കു വേണ്ടി മാത്രമായി പ്രത്യേക കൗണ്ടര്‍ ഒരുക്കിയത് സഊദിയിലെ ഇന്ത്യക്കാര്‍ക്ക് ലഭിച്ച അംഗീകാരമാണ്. ലോകത്തെ ഒരു രാജ്യത്തിനും ലഭിക്കാത്ത പരിഗണനയാണ് ഇന്ത്യക്ക് നല്‍കുന്നത്. മതിയായ രേഖകളില്ലാത്തവര്‍ ഈ അവസരം ഉപയോഗിക്കണം. പ്രതിപക്ഷത്താണെങ്കിലും കോഴിക്കോട് വിമാനത്താവള വികസനത്തിന് യു.ഡി.എഫ് പൂര്‍ണ പിന്തുണ നല്‍കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായതോടെ ഇക്കാര്യത്തില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുണ്യഭൂമിയായ ജിദ്ദയില്‍ വരാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച ഉമ്മന്‍ ചാണ്ടി കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തുടരാന്‍ സാധിക്കട്ടെ എന്നും ആശംസിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago