ആര്‍ദ്രം പദ്ധതി: രണ്ടാംഘട്ടത്തില്‍ 1,000 പുതിയ തസ്തികകള്‍
തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും രണ്ട് അസിസ്റ്റന്റ് സര്‍ജന്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്ന മാനദണ്ഡം അടിസ്ഥാനമാക്കി 400 അസിസ്റ്റന്റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്‌സ്, 200 ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്.
നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചവരെ ഒരു ഡോക്ടര്‍ എന്നതായിരുന്നു വ്യവസ്ഥ. അതിനാല്‍ ഉച്ചയ്ക്കുശേഷം സാധാരണക്കാര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉപകാരപ്രദമായിരുന്നില്ല. ഇതിന് മാറ്റം വരുത്തിക്കൊണ്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ വൈകിട്ട് ആറ് വരെയാക്കി വര്‍ധിപ്പിച്ചുകൊണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."