പുനര്‍ജനി പദ്ധതിക്ക് ഒരു വിദേശസഹായവും സ്വീകരിച്ചിട്ടില്ല: വി.ഡി സതീശന്‍
കൊച്ചി: പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പറവൂരില്‍ നടക്കുന്ന പുനര്‍ജനി പദ്ധതിക്കായി ഒരു വിദേശസഹായവും സ്വീകരിച്ചിട്ടില്ലെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. പദ്ധതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെയും ബിനീഷ് കോടിയേരിയെയും അറസ്റ്റ് ചെയ്ത ദിവസം സി.പി.എം മുഖപത്രവും ചാനലും തനിക്കെതിരേ കരുതിക്കൂട്ടി വാര്‍ത്ത നല്‍കുകയായിരുന്നു. ഹാബിറ്റാറ്റ് ഹ്യുമാനിറ്റി, മണപ്പാട്ട് ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകള്‍ പദ്ധതിയുടെ പങ്കാളികളാണ്. രാജ്യത്തിനകത്തുള്ള നിരവധി വ്യക്തികളും സംഘടനകളും സഹകരിച്ചിട്ടുണ്ട്. ജനുവരിയോടെ പദ്ധതിയിലെ 200ഓളം വീടുകള്‍ പൂര്‍ത്തിയാകും.
വെള്ളംകയറി തകര്‍ന്ന 1,750ഓളം കടകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. വ്യക്തികളും സംഘടനാ പ്രതിനിധികളും നേരിട്ടുവന്നും ചെക്കുകള്‍ മുഖേനയുമാണ് ധനസഹായം നല്‍കിയത്. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."