നിര്‍ധന കുടുംബത്തിന് ഭവനമൊരുക്കി സൗഹൃദ കൂട്ടായ്മ
ചെന്ത്രാപ്പിന്നി: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് വീടൊരുങ്ങി. ചാമക്കാല സെന്റര്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിര്‍ധന കുടുംബത്തിന് സുരക്ഷിത ഭവനം നിര്‍മിച്ചു നല്‍കിയത്.
എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് 650 സ്ക്വയര്‍ഫീറ്റ് വീട് നിര്‍മിച്ചു നല്‍കിയത്. എ.സി അബ്ദുല്‍ അസീസ്, എം.സി.കെ ഇബ്രാഹിംകുട്ടി മാസ്റ്റര്‍, പി.ഐ മുഹമ്മദാലി, പി.എ നൗഷാദ്, സി.ബി അബ്ദുല്‍ സമദ്, പി.എ അബ്ദുല്‍ കരീം, ടി.എ മുഹമ്മദാലി എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.
സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിനൊരുക്കിയ ഭവനത്തിന്റെ താക്കോല്‍ ദാനം ചാമക്കാല ജുമാ മസ്ജിദ് ഖത്തീബ് ശുഹൈബ് ഹുദവി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. എ.സി അബ്ദുല്‍ അസീസ് അധ്യക്ഷനായി. ഹുസൈന് തങ്ങള്‍ കൂരിക്കുഴി സൗഹൃദ ഭവനത്തിന്റെ താക്കോല്‍ കൈമാറി.
മുസ്തഫ റഹ്മാനി എടപ്പാള്‍ മുഖ്യപ്രഭാഷണം നടത്തി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി സതീഷ്, കെ.ആര് നസ്റുദ്ദീന്‍ ദാരിമി, എം.സി.കെ ഇബ്രാഹിംകുട്ടി, ഇ.കെ മുഹമ്മദ്, എം.സി.എം മൊയ്തീന്‍കുട്ടി, പി.എ അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."