HOME
DETAILS

കണ്ണൂര്‍ സ്വദേശികളായ സുഹൃത്തുക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

  
backup
November 28, 2020 | 1:29 AM

654646-2

 

അബുദാബി: കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. പിണറായി സ്വദേശികളും സുഹൃത്തുക്കളുമായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. റഫിനീദ് ബനിയാസില്‍ ഓഫീസ് ബോയ് ആയും റാഷിദ് സെയില്‍സ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇരുവരും അവിവാഹിതരാണ്.

കാസിം-റസിയ ദമ്പതികളുടെ മകനാണ് റാഷിദ്. ചെറുപ്പം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് റഫിനീദും റാഷിദും. അബുദാബിയില്‍ രണ്ട് സ്ഥലങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ഇരുവരും കാണാറുണ്ടായിരുന്നു.

ഇത്തരത്തിലുള്ള ഒരു കൂടിക്കാഴ്ച ഇരുവരുടെയും അവസാനത്തേതായതിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ഷഹാമ സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  3 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  3 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  3 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  3 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  3 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  3 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  3 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  3 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  3 days ago