ആര്യന് റോബന് ബൂട്ടഴിച്ചു
മ്യൂണിക്: ഡച്ച് ഫുട്ബോളിലെ സൂപ്പര്‍ താരമായിരുന്ന ആര്യന് റോബന് പ്രൊഫഷനല്‍ ഫുട്ബോളില്‍നിന്ന് വിരമിച്ചു. കഴിഞ്ഞ സീസണില്‍ ലീഗ് കിരീടത്തോടെ ബയേണില്‍നിന്ന് മടങ്ങിയ റോബന് മറ്റ് ലീഗില്‍ കളിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തെറ്റിച്ചാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
കരിയറില്‍ ഉടനീളം വേട്ടയാടിയ പരുക്ക് കാരണമാണ് കരിയര്‍ നേരത്തെ അവസാനിപ്പിക്കാന്‍ റോബന് തീരുമാനിച്ചത് എന്നാണ് വിവരം. ഗ്രോനിങ്ങനിലൂടെ കരിയര്‍ ആരംഭിച്ച റോബന് 2002 മുതല്‍ 2004 വരെ പി.എസ്.വി ഐന്തോവന് വേണ്ടിയായിരുന്നു കളിച്ചത്. 2004 ല്‍ ചെല്‍സിയിലും 2007 ല്‍ റയല്‍ മാഡ്രിഡിലും കളിച്ചു. 2009 മുതല്‍ 2019 വരെ ബയേണില്‍ കളിച്ച താരം ജര്‍മന്‍ ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി ഉയര്‍ന്നുവന്നു. വിടവാങ്ങല്‍ മത്സരത്തില്‍ ഗോളും നേടി ലീഗ് കിരീടവും സ്വന്തമാക്കിയായിരുന്നു താരം ബയേണിനോട് വിട പറഞ്ഞത്. 2003 മുതല്‍ 2017 വരെ ഹോള@ണ്ട് ദേശീയ ടീമിന്റെയും അവിഭാജ്യ ഘടകമായിരുന്നു 35 വയസുകാരനായ റോബന്. പ്രീമിയര്‍ ലീഗ്, ബു@ണ്ടസ് ലിഗ, ലാ ലിഗ, ചാംപ്യന്‍സ് ലീഗ്, എഫ്.എ കപ്പ്, സൂപ്പര്‍ കപ്പ് അടക്കം പ്രധാന കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."