HOME
DETAILS

ഖത്തറിൽ ഓട്ടോമെറ്റിക് റീ എൻട്രി സംവിധാനം പ്രാബല്യത്തിൽ; ക്വാറന്‍റൈന്‍ 7 ദിവസം മാത്രം

  
backup
November 29, 2020 | 1:50 PM

automatic-re-entry-in-qatar

 

ദോഹ: ഖത്തറിലേക്ക് ഓട്ടോമാറ്റിക് റീ എന്‍ട്രി പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നവംബര്‍ 29 മുതല്‍ ഖത്തറില്‍ നിന്നു പുറത്തുപോകുന്നവര്‍ക്ക് തിരിച്ചുവരുന്നതിനുള്ള എക്സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് യാതൊരു അപേക്ഷയും കൂടാതെ ഓട്ടോമാറ്റിക്കായി ലഭിക്കുമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതോടെ ഖത്തര്‍ പോര്‍ട്ടല്‍ വഴി എക്സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിച്ച് കാത്തിരിക്കേണ്ട അനിശ്ചിതത്വം ഒഴിവാകും. എന്‍ട്രി പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളാല്‍ യാത്ര ചെയ്യാന്‍ കഴിയായിരുന്ന പതിനായിരക്കണക്കിനാളുകള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്.

ദോഹയില്‍ നിന്നു പുറത്തുപോകുന്നതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റില്‍ നിന്നു വ്യക്തിക്കോ കമ്പനി ഉടമക്കോ തിരിച്ചുവരുന്നതിനുള്ള പെര്‍മിറ്റ്് പ്രിന്റ് ചെയ്യാം. എന്നാല്‍, നിവലില്‍ ഖത്തറിന് പുറത്തുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. അവര്‍ക്ക് എക്സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ഖത്തര്‍ പോര്‍ട്ടല്‍ വഴി അപേക്ഷിച്ച് തന്നെ നേടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതോടൊപ്പം ഏത് രാജ്യത്തുനിന്നുവരുന്നവര്‍ക്കും ക്വാറന്റീന്‍ 7 ദിവസമാക്കി പരിമിതപ്പെടുത്തിയതായും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് വ്യയക്തമാക്കി. ഇതുവരെ 7 ദിവസം ഹോട്ടല്‍ ക്വാറന്റീനും 7 ദിവസം ഹോം ക്വാറന്റീനുമടക്കം 14 ദിവസമായിരുന്നു. 6 ദിവസം കഴിയുമ്പോള്‍ കോവിഡ് ടെസ്റ്റ് നടത്തുകയും റിസല്‍ട്ട് നെഗറ്റീവാണെങ്കില്‍ ഏഴാമത്തെ ദിവസം തന്നെ ഇഹ് തിറാസില്‍ സ്റ്റാറ്റസ് പച്ചയാവുകയും ചെയ്യും.

എന്നാല്‍ ഷെയര്‍ ചെയ്യുന്ന ക്വാറന്റീന്‍ സൗകര്യം ഉപയോഗിക്കുന്ന തൊഴിലാളികളുടെ ക്വാറന്റീന്‍ 14 ദിവസം തന്നെയായിരിക്കും.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്കും ആരോഗ്യമന്ത്രാലയം നിശ്ചയിച്ച ആരോഗ്യ പ്രശ്നങ്ങളുളളവര്‍ക്കും മാത്രമാണ് ഹോം ക്വാറന്റീന്‍ അനുവദിക്കുക. ബാക്കി എല്ലാവര്‍ക്കും ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യണം.

ഡിസംബര്‍ 31 ന് മുമ്പ് മടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനാവും. നിലവില്‍ ഡിസ്‌കവര്‍ ഖത്തര്‍ ഡിസംബര്‍ 31 വരെയുള്ള ക്വാറന്റീന്‍ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 31 ന് ശേഷം ക്വാറന്റീന്‍ വ്യവസ്ഥകളെന്തായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരാര്‍ ലംഘിച്ച്  ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഹമാസ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കൈമാറി

International
  •  2 days ago
No Image

"യുഎഇ പതാക എന്നെന്നും മഹത്വത്തിൽ പറക്കട്ടെ, അതെപ്പോഴും അഭിമാനത്തോടെയും ആദരവോടെയും അലയടിക്കട്ടെ"; യുഎഇയിൽ ഇന്ന് പതാക ദിനം

uae
  •  2 days ago
No Image

സഊദിയുടെ ഫ്ലൈഅദീൽ വിമാന കമ്പനി ഇന്ത്യയിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു

Saudi-arabia
  •  2 days ago
No Image

ഇങ്ങനെയൊരു അത്ഭുത നേട്ടം ലോകത്തിൽ ആദ്യം; ചരിത്രത്തിന്റെ നെറുകയിൽ ദീപ്തി ശർമ്മ

Cricket
  •  2 days ago
No Image

ഡ്രൈവിം​ഗ് ലൈസൻസില്ലാതെയും ദുബൈ ചുറ്റി കാണാം; വേണ്ടത് ഈ ഒരു കാർഡ് മാത്രം!

uae
  •  2 days ago
No Image

21ാം വയസ്സിൽ രാജ്യത്തിന്റെ ഹീറോ; പകരക്കാരിയായി ടീമിലെത്തി ചരിത്രമെഴുതി ഷഫാലി

Cricket
  •  2 days ago
No Image

യുഎഇയിലെ പ്രധാന ന​ഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പ്രധാന ഹൈവേകളിൽ യാത്രാതടസ്സം

uae
  •  2 days ago
No Image

ലോക റെക്കോർഡിൽ ഹർമൻപ്രീത് കൗർ; 36ാം വയസ്സിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

ആശുപത്രിയിലേക്ക് പോവുന്ന വഴിയില്‍ ആംബുലന്‍സിന്റെ ടയര്‍ പഞ്ചറായി,  65കാരനായ രോഗി മരിച്ചു 

National
  •  2 days ago
No Image

സി.എം.എസ് 03 വിക്ഷേപണം വിജയകരം; 4410 കിലോ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം കുതിച്ചത് 'ബാഹുബലി'യില്‍

National
  •  2 days ago