HOME
DETAILS

ഇത് ജനങ്ങളുടെ വിജയം; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കാസര്‍ഗോഡ് കുമ്പളയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി കേന്ദ്രം 

  
February 03, 2026 | 4:08 PM

toll collection at kumbla arikkad kasargod was stopped after public protests

കാസര്‍ഗോഡ്: ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കാസര്‍ഗോഡ് കുമ്പള ആരിക്കാടിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി. പിരിവ് നിര്‍ത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ജനകീയ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ജനങ്ങളെയും അഭിവാദ്യം ചെയ്ത് അഷ്‌റഫ് എംഎല്‍എ രംഗത്തെത്തി. 

60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തിയാണ് തലപ്പാടിക്ക് പുറമെ കുമ്പള അരിക്കാടിയിലും ഗതാഗത മന്ത്രാലയം ടോള്‍ ബൂത്ത് സ്ഥാപിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനുവരി ആദ്യവാരം മുതല്‍ ജനങ്ങളുടെയും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. പിന്നാലെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉടലെടുക്കുകയും പൊലിസ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തിരുത്തിയത്. 

അതേസമയം ജനകീയ സമരത്തിന്റെ വിജയമാണ് കേന്ദ്ര സര്‍ക്കാര്‍ കീഴടങ്ങലെന്ന് എ.കെ.എം അഷ്‌റഫ് എംഎല്‍എ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

following widespread protests, the toll collection at kumbla arikkad in kasargod has been stopped. the decision to halt the collection was made by the central ministry of surface transport. mla ashraf attended the site, greeting all the people who participated in the public protest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം; പുതിയ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

National
  •  9 days ago
No Image

ബാലുശ്ശേരിയിൽ ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: വ്യവസായി അറിയാതെ നടന്നത് കോടികളുടെ ഇടപാട്; വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകളിൽ പ്രതി

Kerala
  •  9 days ago
No Image

യുഎഇയിൽ സ്ഥിതിഗതികൾ ശാന്തം; ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക്

uae
  •  9 days ago
No Image

F1 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്സിൽ ജോർജ്ജ് റസ്സലിന് കിരീടം; മെഴ്‌സിഡസിന് ഇരട്ടിമധുരം

International
  •  9 days ago
No Image

ഹോളി ഘോഷയാത്രയില്‍ ഇസ്‌റാഈല്‍ പതാകകള്‍, നെതന്യാഹുവിന്റേയും മോദിയുടേയും ചിത്രം പതിച്ച പോസ്റ്ററുകള്‍

National
  •  9 days ago
No Image

കരിപ്പൂർ വിമാനാപകടം: ആറുവർഷത്തിന് ശേഷം വിമാനഭാഗങ്ങൾ ആക്രിക്കടയിൽ എത്തിച്ചു

Kerala
  •  9 days ago
No Image

സംഘർഷം ആരംഭിച്ച ശേഷം ​ഗൾഫിൽ നിന്ന് ഇതുവരെ തിരിച്ചെത്തിയത് 52,000-ലധികം ഇന്ത്യക്കാർ; പ്രവാസികൾക്ക് കർശന നിർദ്ദേശങ്ങളുമായി അബുദബിയിലെ ഇന്ത്യൻ എംബസി

uae
  •  9 days ago
No Image

യു.എസില്‍ മുസ്‌ലിം വിരുദ്ധ പ്രതിഷേധം;  സൊഹ്റാന്‍ മംദാനിയുടെ വീടിന് നേരെ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു

International
  •  9 days ago
No Image

'തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി അവിടെയെത്തി, അതാണ് കാണേണ്ടത്, ഇതോടെ ടൗണ്‍ഷിപ്പ് പദ്ധതി കൂടുതല്‍ ശ്രദ്ധ നേടി'; സൈബര്‍ ആക്രമണത്തെ തള്ളി മന്ത്രി പി. രാജീവ്

Kerala
  •  9 days ago
No Image

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുവാക്കളെ കൈയിലെടുക്കാൻ മമത; പത്താം ക്ലാസ് പാസായ തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1,500 രൂപ വീതം

National
  •  9 days ago