HOME
DETAILS

കേന്ദ്ര സമീപനം നിര്‍ഭാഗ്യകരം: മുഖ്യമന്ത്രി

  
backup
July 05, 2019 | 6:50 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%be%e0%b4%97%e0%b5%8d

 

തിരുവനന്തപുരം: എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തുന്നതും കേരളത്തിനോട് അനുഭാവം കാട്ടാത്തതുമായ ബജറ്റാണ് കേന്ദ്രത്തില്‍ അവതരിപ്പിച്ചതെന്നും ഈ സമീപനം നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്രോള്‍-ഡീസല്‍ വിലയില്‍ ഓരോ രൂപ വീതം വര്‍ധിപ്പിക്കുകയാണ്. ഇതിന്റെ തിക്തഫലം ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടിവരുന്നത് കേരളമാണ്. വിദൂരസ്ഥലങ്ങളില്‍നിന്ന് ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന കേരളത്തിനു ഡീസല്‍ വിലയിലുണ്ടാവുന്ന വര്‍ധന അമിതഭാരമാകും. മാലപ്പടക്കത്തിനു തീകൊടുത്ത പോലുള്ള ഫലമാണ് ചരക്കുകടത്തു കൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ ഭീകരമായി ഉയര്‍ത്തുന്ന ഈ നടപടി.
കേരളം ജലപാതകള്‍ക്കു പ്രസിദ്ധമായ നാടാണ്. ജലജീവന്‍ മിഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രം അതു കേരളത്തിലെ ഉള്‍നാടന്‍ ജലപാതകളുടെ നവീകരണത്തിനും കാര്യക്ഷമമാക്കലിനും എന്തെങ്കിലും ചെയ്യുമെന്നു പറയുന്നില്ല. കൊച്ചി ഷിപ്പ്‌യാര്‍ഡിനുള്ള വിഹിതം കഴിഞ്ഞവര്‍ഷം 660 കോടിയായിരുന്നത് 495 കോടിയായി കുറഞ്ഞു. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റേത് 46 കോടിയായും റബര്‍ ബോര്‍ഡിന്റേത് 170 കോടിയായും കുറഞ്ഞു. വലിയ വര്‍ധനയുണ്ടാവേണ്ടിടത്താണ് ഇത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാ പരിധി വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുക കൂടിയാണ്-മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍ 

National
  •  17 hours ago
No Image

'ആശങ്കാജനകം; വെനസ്വേലയിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യ

Kerala
  •  17 hours ago
No Image

'പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി അക്രമിക്കുന്നത് യുദ്ധപ്രഖ്യാപനം, അന്താരാഷ്ട്ര നിയമലംഘനം' ട്രംപിനെ നേരിട്ട് വിളിച്ച് എതിര്‍പ്പറിയിച്ച് മംദാനി

International
  •  18 hours ago
No Image

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആരോഗ്യപ്രവർത്തകർ

Kerala
  •  19 hours ago
No Image

'ഞാന്‍ പേടിച്ചെന്ന് പറഞ്ഞേക്ക്'  പുനര്‍ജനി പദ്ധതിയില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ശിപാര്‍ശയെ പരിഹസിച്ച് വി.ഡി സതീശന്‍ 

Kerala
  •  19 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: 'പോറ്റി'യുടെ വരവിൽ ദുരൂഹത; സോണിയ ഗാന്ധിക്ക് പങ്കില്ലെന്ന് എം.എ ബേബി

Kerala
  •  19 hours ago
No Image

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പിഞ്ചുകുഞ്ഞിനെ ബലിനൽകാൻ ശ്രമം; രക്ഷപ്പെടുത്തിയത് ബലിത്തറയിൽ നിന്ന്

National
  •  21 hours ago
No Image

ത്രിപുരയില്‍ മുസ്‌ലിം റിക്ഷാക്കാരന് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദ്ദനം, പാതിഭാഗം മണലില്‍ കുഴിച്ചിട്ട് ജീവനോടെ തീകൊളുത്താനും ശ്രമം 

National
  •  21 hours ago
No Image

വിദ്യ നൽകേണ്ടയിടത്ത് മദ്യം നൽകി; മലമ്പുഴയിൽ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  21 hours ago
No Image

മക്കൾക്ക് കളിക്കാൻ മൊബൈൽ നൽകി അമ്മ തടാകത്തിൽ ചാടി മരിച്ചു; നൊമ്പരമായി 29-കാരി

National
  •  21 hours ago