HOME
DETAILS

ന്യൂസ്പ്രിന്റിന് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തി, പത്രങ്ങളുടെ വില കൂടും; തീരുമാനം മാധ്യമമേഖലയെ തകര്‍ക്കും

  
backup
July 06 2019 | 04:07 AM

budget-2019-20-govt-slaps-10-customs-duty-on-newsprint

ന്യൂഡല്‍ഹി: പത്രങ്ങള്‍ അച്ചടിക്കുന്ന വിവിധ ഇനം ന്യൂസ്പ്രിന്റുകള്‍ക്കും മാസികകള്‍ അച്ചടിക്കുന്ന വിവിധയിനം കടലാസുകള്‍ക്കും പത്തുശതമാനം ഇറക്കുമതി തീരുവ ചുമത്തി. ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റിലാണ് രാജ്യത്തെ അച്ചടി മാധ്യമരംഗത്തെ തകര്‍ക്കുന്ന വിധത്തിലുള്ള നിര്‍ദേശമുള്ളത്. ന്യൂസ്പ്രിന്റ്, അച്ചടിക്കു വേണ്ടി ഉപയോഗിക്കുന്ന അണ്‍കോട്ടഡ് പേപ്പര്‍, മാസികകള്‍ക്കുപയോഗിക്കുന്ന കനംകുറഞ്ഞ കോട്ടഡ് പേപ്പര്‍ എന്നിവയ്ക്കാണ് തീരുവ ചുമത്തിയിരിക്കുന്നത്. അച്ചടിച്ച പുസ്തകങ്ങള്‍ക്ക് അഞ്ചുശതമാനം അധികനികുതിയും ചുമത്തിയിട്ടുണ്ട്.

ന്യൂസ്പ്രിന്റിന് ഇതുവരെ ഇറക്കുമതി തീരുവ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഒറ്റയടിക്ക് പത്ത് ശതമാനം തീരുവ ചുമത്തുന്നത് പത്രങ്ങളുടെ അച്ചടിചെലവ് കുത്തനെ കൂടാനും അതുവഴി പത്രങ്ങളുടെ വലവര്‍ധിക്കാനും കാരണമാവും. തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന ന്യൂസ്പ്രിന്റുകളുടെ ഉയര്‍ന്ന വിലയും ഗുണനിലവാരമില്ലായ്മയും കാരണം കേരളത്തിലുള്‍പ്പെടെ അച്ചടിക്കുന്ന ഏതാണ്ടെല്ലാ പത്രങ്ങളും ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിന്റാണ് ഉപയോഗിക്കുന്നത്. ആഭ്യന്തര വ്യവസായം വര്‍ധിപ്പിക്കാനാണ് ഇറക്കുമതിചെയ്യുന്ന ന്യൂസ്പ്രിന്റുകള്‍ക്ക് തീരുവ ചുമത്തിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായം.

അതേസമയം, ന്യൂസ്പ്രിന്റിനു പത്തുശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയത് പത്രവ്യവസായത്തെ ബാധിക്കുമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐ.എന്‍.എസ്) റീജ്യനല്‍ ചെയര്‍മാന്‍ എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. മൊത്തത്തിലുള്ള സാമ്പത്തികമാന്ദ്യവും പരസ്യങ്ങളിലുള്ള കുറവും പത്രവ്യവസായത്തെ ബാധിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ന്യൂസ്പ്രിന്റിനുമേല്‍ ഇറക്കുമതിത്തീരുവ കൂടി ചുമത്തുന്നത് പത്ര, പ്രസിദ്ധീകരണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും എം.പി വീരേന്ദ്രകുമാറും അഭിപ്രായപ്പെട്ടു.

Budget 2019-20: Govt. slaps 10% customs duty on newsprint



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago