HOME
DETAILS

കേന്ദ്ര ബജറ്റ്; ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണ്ണ വിപണി സജീവമാകും

  
Web Desk
July 06 2019 | 14:07 PM

central-budget-impact-on-gulf


റിയാദ്: കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഥമ ബജറ്റില്‍ പ്രവാസികളെ പൂര്‍ണ്ണമായും തഴഞ്ഞു. പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങളില്‍ അനുകൂല നിലപാടുകള്‍ ഉണ്ടാകുമെന്നും അതിനനുസരിച്ചുള്ള പ്രഖ്യാപനം ബജറ്റവതരത്തില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിച്ച പ്രവാസികള്‍ക്ക് ഏറെ നിരാശ നല്‍കുന്നതായിരുന്നു. ആധാര്‍ ലഭ്യമാക്കുന്നതിനുള്ള കാല താമസം ഒഴിവാക്കുമെന്നതൊഴിച്ചാല്‍ പ്രവാസികളെ ബന്ധിപ്പിക്കുന്ന ഒരു പ്രഖ്യാപനവും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. സാധാരണക്കാരായ പ്രവാസികള്‍ക്ക് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ നിര്‍മല സീതാരാമനും പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആധാര്‍ തീരുമാനം മാറ്റി നിര്‍ത്തിയാല്‍ ബജറ്റ് പ്രവാസികള്‍ക്ക് നിരാശാകജനകമാണെണെന്നാണ് പൊതു വിലയിരുത്തല്‍. രാജ്യത്തെ സ്ഥിര താമസക്കാരല്ല എന്നതിന്റെ പേരില്‍ പ്രവാസികള്‍ക്ക് ആധാര്‍ അനുവദിക്കാത്തത് നിരവധി പേരെ പ്രയാസത്തിലാക്കിയിരുന്നു. ആധാര്‍ ലഭിക്കാത്തത് മൂലം നാട്ടിലെത്തിയാല്‍ ലഭിക്കേണ്ട നിരവധി സേവനങ്ങള്‍ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥക്ക് ഇതോടെ പരിഹാരമാകും.



അതേസമയം, സ്വര്‍ണത്തിന്റെയും മറ്റ് അമൂല്യ ലോഹങ്ങളുടെയും കസ്റ്റംസ് തീരുവ ഉയര്‍ത്തിയതോടെ നാട്ടില്‍ സ്വര്‍ണ വില ഉയരുന്നത് ഗള്‍ഫിലെ സ്വര്‍ണ വിപണിക്ക് മെച്ചമുണ്ടാകുമെന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്. പത്തില്‍നിന്ന് 12.5 ശതമാനമായാണ് കസ്റ്റംസ് തീരുവ ഉയര്‍ത്തിയത്. ഇതിനാല്‍ നാട്ടില്‍ സ്വര്‍ണ്ണ വിലയില്‍ ഉയര്‍ച്ച ഉണ്ടാകുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിലയേ താരതമേന്യ കുറവായിരിക്കും. ഇതിനാല്‍ പ്രവാസികള്‍ ഗള്‍ഫ് രാജ്ജ്യങ്ങളില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം വാങ്ങാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്.

 

ഇത് ഗള്‍ഫ് സ്വര്‍ണ്ണ വിപണിക്ക് ഏറെ സഹായകരമാകും. ഗള്‍ഫില്‍ സ്വര്‍ണത്തിന് വാറ്റ് പ്രഖ്യാപിച്ചതോടെ നാട്ടിലെ സ്വര്‍ണ വിലയും ഗള്‍ഫിലെ സ്വര്‍ണവിലയും കാര്യമായ വ്യത്യാസമില്ലാത്ത അവസ്ഥയായിരുന്നു. എന്നാല്‍, സ്വര്‍ണത്തിനുള്ള ഇറക്കുമതി ചുങ്കം പത്ത് ശതമാനത്തില്‍ നിന്ന് 12.5 ശതമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര ബജറ്റ് നിര്‍ദേശം നാട്ടില്‍ സ്വര്‍ണവില ഉയരാന്‍ കാരണമാകുമെന്ന് ജ്വല്ലറി രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. രൂപയുടെ വിലയിടിവും അന്താരാഷ്ട്ര വിപണിയിലെ വിലയും മൂലം സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുന്നതും അവധിക്കാല സീസണ്‍ ആയതിനാല്‍ ഇത് ഗള്‍ഫ് രാജ്യങ്ങളിലെ മാര്‍ക്കറ്റിന് സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം, ഇന്ത്യയിലെ ആഭ്യന്തര സ്വര്‍ണ വ്യാപാര മേഖലക്ക് തിരിച്ചടിയാകുന്ന പുതിയ നിയമം നിയമവിരുദ്ധ സ്വര്‍ണ വ്യാപാരത്തെ ശക്തിപ്പെടുത്തുമെന്ന ആശങ്ക വെക്കുന്നവരും ചെറുതല്ല.
നാട്ടിലെ സ്വര്‍ണ വിപണിയെ അപേക്ഷിച്ച് ഗള്‍ഫിലും, സിങ്കപ്പൂരിലും വില കുറയുന്നതോടെ ഈ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് സ്വര്‍ണം കടത്താനുള്ള നിയമവിരുദ്ധ പ്രവണതകള്‍ വര്‍ധിക്കുമെന്നും ഈ രംഗത്തുള്ളവര്‍ സൂചന നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  8 minutes ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  29 minutes ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  an hour ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  an hour ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  an hour ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  2 hours ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  2 hours ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  2 hours ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  2 hours ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 hours ago