HOME
DETAILS
MAL
ഏഷ്യന്‍ ഗെയിംസ്: മെഡല്‍ നേടിയവര്‍ക്ക് പാരിതോഷികവും സര്‍ക്കാര്‍ ജോലിയും
backup
September 27 2018 | 18:09 PM
തിരുവനന്തപുരം: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായികതാരങ്ങള്‍ക്കു പാരിതോഷികവും ജോലിയില്ലാത്തവര്‍ക്കു സര്‍ക്കാര്‍ ജോലിയും നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഗെയിംസില്‍ സ്വര്‍ണം നേടിയവര്‍ക്ക് ഇരുപതു ലക്ഷം രൂപയും വെള്ളി നേടിയവര്‍ക്കു പതിനഞ്ച് ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്കു പത്തു ലക്ഷം രൂപയും പാരിതോഷികം നല്‍കും. മെഡല്‍ നേടിയവര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായി സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചു നിയമനം നല്‍കും.
ഏഷ്യന്‍ ഗെയിംസില്‍ പത്തു മലയാളി താരങ്ങളാണ് മെഡലുകള്‍ നേടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."