പുക തുപ്പുന്ന വണ്ടികളുടെ കാര്യം ജനുവരി മുതല്‍ കട്ടപ്പൊക
തിരുവനന്തപുരം: പുക തുപ്പുന്ന വാഹനങ്ങളുടെ കാര്യം ജനുവരി മുതല്‍ കട്ടപ്പൊകയാകും. ഓണ്‍ലൈന്‍ വാഹന പുകപരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ക്കു മാത്രമേ ജനുവരി മുതല്‍ സാധുതയുള്ളൂ. പുകപരിശോധന ഓണ്‍ലൈനായതോടെ ഫിറ്റ്‌നസില്ലാത്ത വാഹനങ്ങള്‍ ടെസ്റ്റ് പാസാവാന്‍ പാടുപെടും.ടെസ്റ്റിങ് കേന്ദ്രങ്ങളുടെ ഒ
ത്തുകളി നടക്കില്ല. പല ടെസ്റ്റിങ് സെന്ററുകളും ഫിറ്റ്‌നസില്ലാത്ത വാഹനങ്ങള്‍ക്കും പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ട്. പുതിയ സംവിധാനത്തില്‍ തട്ടിപ്പ് നടക്കില്ല. പരിശോധന വാഹന്‍ സോഫ്റ്റ് വെയറുമായി ലിങ്കുചെയ്യുമ്പോള്‍ പഴയ വണ്ടികളും ഫിറ്റ്‌നസ് ഇല്ലാത്ത വണ്ടികളും ടെസ്റ്റ് പാസാകാന്‍ പാടുപെടും. അര്‍ഹതയുള്ള വാഹനങ്ങള്‍ക്കേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ജനുവരി മുതല്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമ്പോള്‍ പല വാഹനങ്ങളും നിരത്തിലിറക്കാനാവില്ലെന്ന് സാരം. നിലവില്‍ 700 പൊല്യൂഷന്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഇതുവരെ വാഹന്‍ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചു. 70,000 സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ഓണ്‍ലൈനില്‍ നല്‍കി. 1,500 വാഹനങ്ങള്‍ ഓണ്‍ലൈന്‍ പരിശോധനയില്‍ പരാജയപ്പെട്ടു. ഈ വാഹനങ്ങള്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് മുന്‍പത്തെ പോലെ എളുപ്പമാകില്ല. ആവശ്യമായ റിപ്പയറിങ് നടത്തി മലിനീകരണം കുറയ്ക്കാതെ ഇവ നിരത്തിലിറക്കാനും ജനുവരി മുതല്‍ കഴിയില്ല. അതേസമയം, പഴയസംവിധാനത്തില്‍ എടുത്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധി തീരുന്നതുവരെ സാധുതയുണ്ടാകും. പുതുതായി സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്നവര്‍ കഴിവതും ഓണ്‍ലൈന്‍ സംവിധാനം തേടണം. ഓണ്‍ലൈനില്‍ പരിശോധനാഫലം നേരിട്ട് 'വാഹന്‍' വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിക്കുന്നതിനാല്‍ പരിശോധനയ്ക്ക് ഡിജിറ്റല്‍ പകര്‍പ്പ് കരുതിയാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."