HOME
DETAILS

മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു?

  
backup
December 05, 2020 | 4:55 AM

%e0%b4%ae%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af

ലക്‌നൗ: വിവാഹം കഴിക്കുന്നതിനായി മതംമാറുന്നത് ഒഴിവാക്കുന്നതിനും ലൗ ജിഹാദ് തടയുന്നതിനെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം വ്യാപകമായി ദുരുപയോഗംചെയ്യുന്നതായി ആരോപണം. നിയമം പ്രാബല്യത്തില്‍വന്നു മണിക്കൂറുകള്‍ക്കകം ഒരു മുസ്‌ലിം യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്തെത്തി.
നവംബര്‍ 28ന് നിയമം നിലവില്‍വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ബറേലിയില്‍നിന്നുള്ള 21കാരനായ ഉവൈസ് അഹമ്മദിനെ ഈ നിയമം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, ഗ്രാമത്തലവന്റെയടക്കം സാന്നിധ്യത്തില്‍ ഇരു കുടുംബങ്ങളും വിഷയത്തില്‍ നേരത്തെ ഒത്തുതീര്‍പ്പിലെത്തിയിരുന്നെന്നും, പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയാണ് പൊലിസ് പരാതി വാങ്ങിച്ചതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ശരിവച്ച് ഗ്രാമത്തലവനായ ധ്രുവ് രാജും രംഗത്തെത്തി. മകനെ തേടിവന്ന പൊലിസ് താനടക്കമുള്ള കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന് ഉവൈസ് അഹമ്മദിന്റെ പിതാവ് മുഹമ്മദ് റഫീഖ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം നല്ലവരാണെന്നും കേസില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അവളുടെ പിതാവ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍വാസികളായ ഇരു കുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു നാട്ടുകാരും പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടില്‍ ബന്ധികളാക്കിയതായും ആരോപണമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളൊക്കെ പൊലിസ് നിഷേധിക്കുകയാണ്.

ബന്ധുക്കളുടെ
സമ്മതത്തോടെയുള്ള
മിശ്രവിവാഹം പൊലിസ് തടഞ്ഞു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ സമ്മതത്തോടെ നടന്ന മിശ്രവിവാഹം പൊലിസ് തടഞ്ഞു. ലക്‌നൗവിലെ പാരയിലായിരുന്നു സംഭവം.
ഇരു വീട്ടുകാരുടെയും സമ്മതത്തോടെ മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം നടക്കാനിരിക്കേയാണ് പൊലിസെത്തി തടഞ്ഞത്. ഹിന്ദു മഹാസഭയുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലിസിന്റെ നടപടി. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ക്ക് രണ്ടു മാസം മുന്‍പേ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി തേടിയിരിക്കണമെന്നായിരുന്നു പൊലിസിന്റെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ; മുഴുവൻ എന്യൂമറേഷൻ ഫോമുകളും എത്തിയില്ല

Kerala
  •  a minute ago
No Image

'ഞാന്‍ ഉടന്‍ വിരമിക്കും, അന്ന് കുറേ കരയും' വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | CR7 Retirement

Saudi-arabia
  •  11 minutes ago
No Image

ബിഹാർ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

National
  •  18 minutes ago
No Image

കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

organization
  •  28 minutes ago
No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  36 minutes ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  an hour ago
No Image

44ാമത് ഷാര്‍ജ പുസ്തക മേളയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യയടക്കം 66 രാജ്യങ്ങളില്‍നിന്ന് 250ലേറെ എഴുത്തുകാരും കലാകാരന്മാരും; 2350ലേറെ പ്രസാധകര്‍ 

uae
  •  an hour ago
No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  8 hours ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  9 hours ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  9 hours ago