HOME
DETAILS

വിരമിക്കുന്നതിന്റെ തലേന്ന് അടാട്ട് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

  
backup
September 30, 2018 | 6:04 AM

%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%b2%e0%b5%87%e0%b4%a8

അയ്യന്തോള്‍: വിരമിക്കുന്നതിന്റെ തലേദിവസം അടാട്ട് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ എ.ഡി.പി ടിംപിള്‍ മാഗിയെ തടഞ്ഞു വെച്ചു.
ഇന്നു വിരമിക്കുന്ന സെക്രട്ടറി എ.എം പങ്കജത്തെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പി.കെ ബിജു എം.പി യുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഡയറക്ടര്‍ നടപടിയെടുത്തിരിക്കുന്നതെന്നാണ് ആരോപണം. കാലവര്‍ഷകെടുതിയില്‍ മാതൃകാപരമായി റിലീഫ് സെന്ററുകള്‍ നടത്തിയ ഗ്രാമപഞ്ചായത്തിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായിട്ടാണ് സെക്രട്ടറിക്കെതിരേ നടപടിയെടുത്തതെന്ന് ജനപ്രതിനിധികള്‍ ആരോപിച്ചു.
ജില്ലാ പഞ്ചായത്തംഗം അജിതാകൃഷ്ണന്‍, മുന്‍പ്രസിഡന്റ് വി.ഒ ചുമ്മാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഹരി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.വി കുരിയാക്കോസ്, ടി. ജയലക്ഷ്മി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ജയദാസന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി. രാജേശ്വരന്‍, പി.ജെ സണ്ണി, ശൈലജ ശ്രീനിവാസന്‍, അംഗങ്ങളായ ടി.ഡി വിന്‍സന്‍, സി.ആര്‍ രാധാകൃഷ്ണന്‍, കെ.പി സുനില്‍കുമാര്‍, വാസന്തി ദാമോദരന്‍, മായ മനോജ് പങ്കെടുത്തു.
പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തിയ ഡി.ഡി.പി ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് അടാട്ട് ഗ്രാമപഞ്ചായത്ത് നല്‍കിയ വിശദമായ മറുപടി ഡി.ഡി.പി, ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് എന്നിവര്‍ക്ക് നല്‍കാതെ മറച്ചുവെച്ചത് ദുരൂഹമാണെന്നു പ്രസ്തുത വിഷയത്തെ സംബന്ധിച്ചും അന്വേഷണം നടത്തി സീനിയര്‍ സൂപ്രണ്ടിനെതിരേ നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
തൃശൂര്‍ എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് എത്തി സമരക്കാരെ നീക്കം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  12 hours ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  12 hours ago
No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  13 hours ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  13 hours ago
No Image

പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്

National
  •  13 hours ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  13 hours ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  13 hours ago
No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  14 hours ago
No Image

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ: മിന്നലേറ്റു പൂച്ച ചത്തു; വീടുകൾക്ക് വ്യാപക നാശം

Kerala
  •  14 hours ago
No Image

'സ്ഥാനാർഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാനാവില്ല'; കൊച്ചി ഡെപ്യൂട്ടി മേയറുടെ രാജിയിൽ വിശദീകരണവുമായി സിപിഐ

Kerala
  •  15 hours ago