HOME
DETAILS
MAL
70 ലക്ഷം ഇന്ത്യക്കാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍
backup
December 10 2020 | 16:12 PM
ന്യൂഡല്‍ഹി: രാജ്യത്തെ 70 ലക്ഷം ഇന്ത്യക്കാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ രാജ്ശേഖര്‍ രാജഹാരിയുടേതാണ് വെളിപ്പെടുത്തല്‍.
ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പ്രചരിക്കുന്നതായാണ് രാജ്ശേഖര്‍ രാജഹാരിയ കണ്ടെത്തിയത്. കുറ്റകൃത്യങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യത കൂടുതലാണ്. ഫിഷിങ്, സ്പാമിങ്ങ് പോലുള്ള തട്ടിപ്പുകള്‍ക്കുള്ള സാധ്യതയും കൂടുതലാണെന്നും രാജ്ശേഖര്‍ രാജഹാരിയ മുന്നറിയിപ്പ് നല്‍കിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ഷിക വരുമാനം, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, ജനനതീയതി അടക്കമുള്ള വിവരങ്ങളാണ് ഡാര്‍ക്ക് വെബിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."