HOME
DETAILS
MAL
കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ ഡേ കെയര്‍ ഉടമയ്ക്ക് ജാമ്യമില്ല
backup
May 25 2017 | 20:05 PM
കൊച്ചി: ഡേ കെയറില്‍ കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ ഉടമ മിനി മാത്യുവിന് ജാമ്യമില്ല. കാക്കനാട് കുന്നുംപുറം മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പാലാരിവട്ടത്തെ കളിവീട് ഡെ കെയര്‍ സെന്റര്‍ ഉടമ കുട്ടികളെ മുമ്പും മര്‍ദിച്ചിരുന്നതായി ആയമാര്‍ മൊഴി നല്കി. സംസാരിക്കാന്‍ പ്രായമെത്തുന്നതിന് മുമ്പുള്ള കുട്ടികളെയാണ് മിനി മാത്യു ഉപദ്രവിച്ചിരുന്നതെന്നാണ് ആയമാര്‍ പൊലിസിന് മൊഴി നല്‍കിയിരിക്കുന്നത്.
കുസൃതി കാണിക്കുമ്പോഴും ഡെ കെയറില്‍ മൂത്രമൊഴിക്കുമ്പോഴും മിനി കുട്ടികളെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. കേസില്‍ അറസ്റ്റിലായ മിനിമാത്യു റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."