കഴക്കൂട്ടം- മുക്കോല നാല് വരി പാത: കൂറ്റന്‍ പാറ പൊട്ടിച്ചുനീക്കി
കഴക്കൂട്ടം: നാലുവരിപാത വികസനത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ കൂറ്റന്‍ പാറ വര്‍ഷങ്ങളായിള്ള ശ്രമഫലമായി പൊട്ടിച്ച് മാറ്റി. കഴക്കൂട്ടം മുക്കോല നാല്‌വരി പാതക്ക് ഏറെ തടസമായി നിന്ന കുഴിവിള തമ്പുരാന്‍മുക്കിലെ ഇറ്റന്‍ പാറയാണ് പൂര്‍ണമായും പൊട്ടിച്ചുമാറ്റിയത്. അതേ പോലെ തറനിരപ്പില്‍ നിന്നും നാല്‍പ്പതടിയോളം പൊക്കമുണ്ടായിരുന്ന കുന്നിടിച്ച് തുമ്പുരാന്‍ മുക്കുമുതല്‍ ആക്കുളം പാലത്തിനുസമീപം വരെ സര്‍വിസ് റോഡ് നിര്‍മിക്കുന്ന ജോലിയും അന്തിമ ഘട്ടത്തിലാണ്. വര്‍ഷങ്ങള്‍ മുന്‍പ് പാത ഇരട്ടിപ്പിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ സര്‍വിസ് റോഡ് നിര്‍മിക്കാനായി തമ്പുരാന്‍ മുക്കിലെ പാറ പൊട്ടിച്ചുമാറ്റുന്ന ജോലി കാരാറെടുത്തു കമ്പനി ഒരു സ്വകാര്യവ്യക്തിയെ ഏല്‍പ്പിച്ചിരുന്നു.
മാസങ്ങളും വര്‍ഷവും നീണ്ടുപോയിട്ടും പണി പാറപൊട്ടിക്കുന്നതില്‍ വിജയം കാണാത്തതിനെ തുടര്‍ന്ന് കരാറെടുത്ത കമ്പനി അന്യസംസ്ഥാനത്ത് നിന്നും വിദഗ്ദന്‍മാരെ കൊണ്ടുവരുകയും വജ്രം പിടിപ്പിച്ച പ്രത്യേക റോപ്പ് കയറ്റി വലിയ മാര്‍ബിള്‍ കല്ലുകളായി അറുത്തെടുത്തശേഷം മണ്ണുമാന്തി കൊണ്ട് പൊട്ടിച്ചുമാറ്റുകയായിരുന്നു.
കുഴിവിള തമ്പുരാന്‍ മുക്കുമുതല്‍ ആക്കുളം പാലം വരെയുള്ള ഏതാണ്ട് അര കിലോമീറ്ററോളം വരുന്ന ഭാഗത്ത് ഇരുവശത്തെയും ചെളി മണ്ണ് ഇടിഞ്ഞുവീഴുന്നതിനാല്‍ പുതിയ സാങ്കേതിക വിദ്യയായ നെയില്‍ ഫിക്‌സിങ് ഉപയോഗിച്ചാണ് മുപ്പതടിയിലേറെ പൊക്കം വരുന്ന കുന്ന് ഇടിഞ്ഞുവീഴാതെ സംരക്ഷിച്ചു നിര്‍ത്തിയശേഷം അതിനു മുകളിലൂടെ സര്‍വിസ് റോഡ് നിര്‍മിക്കുന്ന ജോലിയും പുരോഗതിയിലാണ്.
കുന്നിന് മുകളിലുണ്ടായിരുന്ന രണ്ട് വീടുകള്‍ ഭീഷണിയിലാണ്. സുരക്ഷ മുന്നില്‍ കണ്ട് കൊണ്ട് ഈ വീട്ടുകാരെ കരാറുകാരന്‍ തൊട്ടടുത്ത് തന്നെ വീട് വാടകക്ക് എടുത്ത് ഇവരെ അങ്ങോട്ട് മാറ്റിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയായ നെയില്‍ ഫിസിങ് ഉപയോഗിച്ച് കുന്നിനെ സംരക്ഷിച്ച് നിര്‍ത്തുന്ന നിര്‍മാണം തീരുന്ന മുറക്ക് ഈ വീട്ടുകാരെ തിരിച്ച് കൊണ്ട് വരും. ഇത് ഏറെ സുരക്ഷിതമായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."