HOME
DETAILS
MAL
കണ്ണൂരില്‍ 910 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി
backup
July 13 2019 | 20:07 PM
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ദോഹയിലേക്കു കടത്താന്‍ ശ്രമിച്ച 910 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. കണ്ണൂര്‍ തായത്തെരു സ്വദേശി അജാസില്‍ നിന്നാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.
ചെരുപ്പിന്റെ അടിയിലും ശരീരത്തില്‍ വിവിധഭാഗങ്ങളിലും ഒളിപ്പിച്ചുവച്ചാണ് ഇയാള്‍ ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി എയര്‍ഇന്ത്യ എക്സ്പ്രസില്‍ ദോഹയിലേക്ക് പോകുന്നതിനായുള്ള സുരക്ഷാ പരിശോധനയ്ക്കിടയിലാണ് അജാസ് പിടിയിലായത്.
പ്രതിയെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയിലേക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."