പൊതുഭരണ സെക്രട്ടേറിയറ്റില്‍ വ്യാപക അഴിച്ചുപണി
തിരുവനന്തപുരം: സ്ഥാനക്കയറ്റവും തസ്തിക മാറ്റവും നല്‍കി പൊതുഭരണ സെക്രട്ടേറിയറ്റില്‍ വ്യാപക അഴിച്ചുപണി.
എം. മിനി ചുമതല വഹിക്കുന്ന ആഭ്യന്തരവകുപ്പിലെ ജോയിന്റ് സെക്രട്ടറി തസ്തികയും സി.എന്‍ അച്യുതന്‍ നായര്‍ അഡീഷനല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടറേറ്റിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ തസ്തികയും പരസ്പരം മാറ്റി.
ആര്‍. താരാദേവി ചുമതല വഹിക്കുന്ന എസ്.സി- എസ്.ടി വകുപ്പിലെ അഡീ. സെക്രട്ടറി തസ്തികയും ഉഷ ടി. നായര്‍ ചുമതല വഹിക്കുന്ന അതേവകുപ്പിലെ ജോയിന്റ് സെക്രട്ടറി തസ്തികയും പരസ്പരം മാറ്റി.
അജി ഫിലിപ്പ് ചുമതല വഹിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയും വി.എസ് ഗോപാല്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ജോയിന്റ് സെക്രട്ടറി തസ്തികയും പരസ്പരം മാറ്റി.
എസ്. വിജയകുമാര്‍ ചുമതല വഹിക്കുന്ന ആയുഷ് വകുപ്പിലെ അണ്ടര്‍ സെക്രട്ടറി തസ്തികയും ഡി. മിനിമോള്‍ ചുമതല വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയും സിനി ബാബു ചുമതല വഹിക്കുന്ന പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി തസ്തികയും ആര്‍. സുഭാഷ് ചുമതല വഹിക്കുന്ന ജലവിഭവവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയും പരസ്പരം മാറ്റി.
ജോയിന്റ് സെക്രട്ടറിമാരായ ബി. ഗോപകുമാരന്‍, എം.ബി ഗീതാലക്ഷ്മി, ആര്‍.എല്‍ ഗോപകുമാര്‍, ഉഷ ടി. നായര്‍, വി.എസ് ഗോപാല്‍, ടി.സെല്‍വന്‍, എം.മിനി എന്നിവര്‍ക്ക് അഡീഷനല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി.
അഡീഷനല്‍ സെക്രട്ടറി ബി.സജിയെ കോഴിക്കോട് റീജ്യനല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസറായും സി.എന്‍ അച്യുതന്‍ നായരെ നോര്‍ക്ക എറണാകുളം സര്‍ട്ടിഫിക്കറ്റ് ഓതന്റിഫിക്കേഷന്‍ ഓഫിസറായും രാരി രാജനെ എറണാകുളം ഐ.എം.ജിയില്‍ റീജ്യനല്‍ ഡയറക്ടറായും ആര്‍. താരാദേവിയെ ഉന്നതവിദ്യാഭ്യാസവകുപ്പിലും എം. താജുദ്ദീനെ കോഴിക്കോട് നോര്‍ക്ക റൂട്‌സിലും വി. മിനിയെ സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറായും സജികുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ ഡെപ്യൂട്ടി രജിസ്റ്റാര്‍ തസ്തികയിലും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."