' വ്യാജപ്രചാരണം തുടര്‍ന്നാല്‍ താനും മക്കളും ആത്മഹത്യ ചെയ്യും' ,ദേശാഭിമാനിക്കെതിരേ സാജന്റെ ഭാര്യ
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കിയ സി.പി.എം മുഖപത്രമായ ദേശാഭിമാനിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഭാര്യ ബീന. സാജന്റെ ഡ്രൈവറെ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെടുത്തിയാണ് ബീനയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ദേശാഭിമാനിയില്‍ വാര്‍ത്ത വന്നത്. ഇതിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വ്യാജപ്രചാരണം തുടര്‍ന്നാല്‍ താനും മക്കളും ആത്മഹത്യ ചെയ്യും. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ല. കുട്ടികളുടെ വ്യാജമൊഴി പ്രചരിപ്പിക്കുന്നു.
ആന്തൂര്‍ നഗരസഭയില്‍ നിന്ന് കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാതെ സാജന്‍ ആത്മഹത്യ ചെയ്ത കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുകയാണെന്നും അപവാദ പ്രചാരണത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും ബീന വ്യക്തമാക്കി.
പിതാവിന്റെ പേരിലുള്ള ഫോണ്‍ ഉപയോഗിക്കുന്നത് താനാണെന്ന് മകന്‍ പാര്‍ത്ഥിവ് പറഞ്ഞു. പിതാവിന്റെ ഡ്രൈവറെ താനാണ് വിളിച്ചത്. ഇയാള്‍ അടുത്ത സുഹൃത്താണെന്നും പാര്‍ത്ഥിവ് ചൂണ്ടിക്കാട്ടി.
കുടുംബ പ്രശ്‌നമുണ്ടായിരുന്നതായി താന്‍ പൊലിസിനു മൊഴി നല്‍കിയിട്ടില്ലെന്നും മകള്‍ അര്‍പ്പിതയും പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."