HOME
DETAILS

വിമോചന സമരത്തിലേക്ക് സര്‍ക്കാര്‍ ജനങ്ങളെ തളളിവിടുന്നു: സി. മോയിന്‍കുട്ടി

  
backup
May 25, 2017 | 10:16 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d

 


കൊടുവള്ളി: സമസ്ത മേഖലകളിലും വികസന മുരടിപ്പ് മാത്രം കൈമുതലുളള ഇടത് സര്‍ക്കാര്‍ പൊതുജനത്തെ വിമോചന സമരത്തിലേക്ക് തള്ളി വിടുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍ കുട്ടി പറഞ്ഞു.
സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് പകല്‍ കൊള്ള നടക്കുമ്പോള്‍ സര്‍ക്കാര്‍ മൗനികളാവുകയാണ്. ക്രമസമാധാന തകര്‍ച്ച സര്‍വ വ്യാപനവമായി. സ്വന്തം മകന്റെ ജീവന്‍ എടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടണ്ടുവരാന്‍ മഹിജ എന്ന സ്ത്രീക്ക് നടുറോഡില്‍ ഇഴയേണ്ടണ്ടി വന്നു.
കൊടുവളളി തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ മാര്‍ ജനത്തെ വിഢികളാക്കുന്ന ജല്‍പനങ്ങള്‍ നടത്തുകയാണ്. ഒരാള്‍ സ്വന്തം മണ്ഡലത്തില്‍ മദ്യ ശാലകള്‍ വ്യാപിപ്പിക്കാനാണെങ്കില്‍ മറ്റെ ആള്‍ ജീവനുഭീഷണി എന്ന പേരില്‍ സര്‍ക്കാര്‍ ചെലവില്‍ അംഗരക്ഷകരെ നിര്‍ത്തിയത് ഏററവും വലിയ തമാശയാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ദുരിതത്തിന്റെ ഒരുവര്‍ഷം എന്നപേരില്‍ കൊടുവളളി നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ച യൂത്ത് ഓഡിററിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറല്‍ സെക്രട്ടറി റഫീഖ് കൂടത്തായി അദ്ധ്യക്ഷനായി. ജില്ലാ മുസ്‌ലിം ലീഗ ്ഉപാദ്ധ്യക്ഷന്‍ വി.എം.ഉമ്മര്‍ മാസ്റ്റര്‍, എം.എ.റസാക്ക് മാസ്റ്റര്‍, നിയോജകമണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് മാസ്റ്റര്‍,കൊടുവളളി നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി മജീദ് മാസ്റ്റര്‍,കെ.കെ.എ.കാദര്‍,സി.കെ.റസാക്ക് മാസ്റ്റര്‍,ഒ.കെ.ഇസ്മായില്‍,ഇഖ്ബാല്‍ കത്തറമ്മല്‍,നൗഷാദ് പന്നൂര്‍,ഷമീര്‍ മോയത്ത്,കെ.ടി.റഊഫ്,നസീഫ് പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുദാന്‍: വെടിനിര്‍ത്തല്‍ വിസമ്മതിച്ച് ജനറല്‍ ബുര്‍ഹാന്‍; വിമര്‍ശിച്ച് യു.എ.ഇ

International
  •  3 days ago
No Image

അരുണാചല്‍ സ്വദേശിനിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കാതെ ചൈന; വിമാനത്താവളത്തില്‍ 18 മണിക്കൂറോളം തടഞ്ഞുവച്ചു

International
  •  3 days ago
No Image

തിരുവനന്തപുരം സ്വദേശി ഒമാനില്‍ അന്തരിച്ചു

obituary
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  3 days ago
No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  3 days ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  3 days ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  3 days ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  3 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  3 days ago