"സൂപ്പര്‍ ഓവറിന്റെ സൂപ്പര്‍ ക്ലൈമാക്‌സില്‍ ഇംഗ്ലണ്ടിന് കിരീടം"
ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് കിരീടം
ലണ്ടന്‍: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ട@ിന് കിരീടം. ആവേശം കൊടുമുടി കേറിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ മത്സരം സമനിലയിലായതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറിന്റെ അവസാന പന്തിലായിരുന്നു ഇംഗ്ല@ണ്ട് ആദ്യമായി ലോകകിരീടം സ്വന്തമാക്കി ചരിത്രം കുറിച്ചത്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 241 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട@ിനും 241 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡും ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സെടുത്തു. മത്സരം സമനിലയിലായതിനാല്‍ കൂടുതല്‍ ഫോറുകള്‍ കണ്ടെത്തിയതാണ് ഇംഗ്ല@ണ്ടിന് കിരീടം സമ്മാനിച്ചത്. മികച്ച റണ്‍സ് നേടാമെന്ന പ്രതീക്ഷയിലാണ് കിവികള്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തതെങ്കിലും ഇംഗ്ലീഷ് ബൗളിങ് നിര ന്യൂസിലന്‍ഡിനെ പിടിച്ച് കെട്ടുകയയായിരുന്നു. പ്രതീക്ഷ നല്‍കിയ തുടക്കത്തിന് ശേഷം ന്യൂസിലന്റ് സ്വയം പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു. അതേസമയം ഇംഗ്ല@ണ്ടിന്റെ ഗംഭീര ബൗളിങും ഫീല്‍ഡിങുമാണ് ന്യൂസിലന്‍ഡിന്റെ റണ്ണൊഴിക്കിനെ തടഞ്ഞത്. നന്നായി സ്വിങ് ചെയ്ത പിച്ചില്‍ കിവീസിന് അധിക നേരം പിടിച്ച് നില്‍ക്കാനായില്ല. 18 പന്തില്‍ 19 റണ്‍സെടുത്ത ഗുപ്റ്റിലിനെ വോക്‌സ് മടക്കി. രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും നേടിയാണ് ഗുപ്റ്റില്‍ മടങ്ങിയത്. എന്നാല്‍ നിക്കോള്‍സും വില്യംസണും ചേര്‍ന്ന് 74 റണ്‍സ് ചേര്‍ത്ത് ടീമിനെ മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു. നിക്കോള്‍സ് അര്‍ധ സെഞ്ച്വറിയോടെ ടീമിന്റെ ടോപ് സ്‌കോററായി 77 പന്തില്‍ 55 റണ്‍സെടുത്ത താരം നാല് ബൗ@ണ്ടറിയടിച്ചു.
വില്യംസണ്‍ 30 റണ്‍സില്‍ പുറത്തായി. പിന്നീട് വന്നവരൊക്കെ പരാജയപ്പെട്ടു. നിരവധി പന്തുകള്‍ പാഴാക്കിയ മധ്യനിര സ്വയം സമ്മര്‍ദം ഉണ്ട@ാക്കുകയും ചെയ്തു. ടെയ്‌ലര്‍ 15 റണ്‍സെടുത്തത് 31 പന്തിലാണ്. അതേസമയം ടോം ലാഥത്തിന്റെ പ്രകടനമാണ് കിവീസിന്റെ സ്‌കോര്‍ 200 കടത്തിയത്. 56 പന്തില്‍ 47 റണ്‍സെടുത്താണ് താരം മടങ്ങിയത്. നീഷാം, ഗ്രാന്‍ഡോം എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. അതേസമയം ഇംഗ്ല@ണ്ട് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. വോക്‌സ്, പ്ലങ്കറ്റ് എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു. മധ്യനിരയെയും മുന്‍നിരയെയും തകര്‍ത്തത് ഇവരുടെ ബൗളിങാണ്. ചെറിയ സ്‌കോറാണെന്ന വിശ്വാസത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പതുക്കെയാണ് തുടങ്ങിയത്. ആറാം ഓവറില്‍ ജേസണ്‍ റോയിയുടെ വിക്കറ്റ് നഷ്ടമായി.
സ്‌കോര്‍ 28 നില്‍ക്കുമ്പോഴായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീണത്. മാറ്റ് ഹെന്റിയുടെ പന്തില്‍ ടോം ലാഥം ജേസണ്‍ റോയിയെ പിടിച്ച് പുറത്താക്കുകയായിരുന്നു. 20 പന്തില്‍ നിന്ന് 17 റണ്‍സാണ് റോയി കണ്ടെത്തിയത്. റണ്‍സ് കണ്ടെത്തിയില്ലെങ്കിലും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ പിടിച്ച് നിന്നു. എന്നാല്‍ 59 റണ്‍സായപ്പോഴേക്കും ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റും വീണു.
30 പന്തില്‍ നിന്ന് ഏഴ് റണ്‍സുമായി ജോ റൂട്ടിന്റെ വിക്കറ്റായിരുന്നു രണ്ടാമതായി വീണത്. രണ്ട് വിക്കറ്റ് വീണപ്പോഴും ബയറിസ്റ്റോ പിടിച്ച് നിന്നു. എന്നാല്‍ ഏറെ വൈകും മുമ്പ് ബയറിസ്റ്റോയുടെ വിക്കറ്റും വീണതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. 55 പന്തില്‍ നിന്ന് 36 റണ്‍സുമായിട്ടാണ് ബയറിസ്റ്റോ മടങ്ങിയത്. കൂടുതല്‍ റണ്‍സ് നേടുക എന്ന ലക്ഷ്യത്തില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. അനാവശ്യ പന്തുകള്‍ കളിക്കാതെ ശ്രദ്ധിച്ച് നിന്ന മോര്‍ഗന്‍ 22 പന്തില്‍ ഒമ്പത് റണ്‍സുമായി മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."