മാതാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് മകന്റെ കുറ്റസമ്മതം
മുംബൈ: ഷീനബോറ കേസ് അന്വേഷണ സംഘത്തിലെ പൊലിസ് ഇന്‍സ്പെക്ടറുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത് ഇവരുടെ മകനാണെന്ന് കണ്ടെത്തി. മാതാവിനെ കൊലപ്പെടുത്തിയതും ശേഷം രക്തം കൊണ്ട് ചുമരില്‍ സ്മൈലി വരച്ചതും താനാണെന്ന് സിദ്ധാന്ത് ഗാനോര്‍ അറിയിച്ചു. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മാതാവിനെ കുത്തിക്കൊലപ്പെടുത്തിയത് താനാണെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തിയത്.
മുംബൈയിലെ സാന്താക്രൂസില്‍ ചൊവ്വാഴ്ച രാത്രിയാണ് മുംബൈ പൊലിസ് ഇന്‍സ്പെക്ടര്‍ ധ്യാനേശ്വര്‍ ഗാനോറിന്റെ ഭാര്യ ദീപാലിയെ കഴുത്തിന് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലക്കുശേഷം മകനെ കാണാതായതോടെ പൊലിസ് ഇയാളെ സംശയിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോധ്പൂരില്‍ ഹോട്ടലില്‍ നിന്ന് ഇയാളെ പിടികൂടിയത്. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നയാണ് സിദ്ധാന്തെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."