പകര്‍ച്ചപ്പനി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു
ഈരാറ്റുപേട്ട: നഗരസഭയിലെ പകര്‍ച്ചപ്പനി ബാധിത പ്രദേശങ്ങളില്‍ 30000 ഹോമിയോ പ്രതിരോധ ഗുളികകളും അപരാചിത ചൂര്‍ണ്ണം, ഷസങ്കം എന്നീ ഔഷധങ്ങളുടെയും വിതരണോദ്ഘാടനം മുനിസിപ്പല്‍ ചെയര്മാന് റ്റി.എം. റഷീദ് നിര്‍വ്വഹിച്ചു. ആശാ വര്‍ക്കര്‍മാര്‍ കുടുംബശ്രീ മുഖാന്തിരം ഈ പ്രതിരോധ മരുന്നുകള്‍ എല്ലാ കുടുംബങ്ങളിലും എത്തിക്കും.
പി.എച്ച്. ഹസീബ്, വി.പി. സൂബൈര്‍, ഡോ. സുമി നൗഫല്‍, ഡോ. ഗ്രേസിക്കുട്ടി എന്നിവര്‍ സംസാരിച്ചു. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ഫോഗിങ്, സ്പ്രേയിംങ് എന്നിവ നടത്തി 7 കേന്ദ്രങ്ങളില്‍ പനി ക്ലിനിക്കുകളും ബോധവല്‍ക്കരണ ക്ലാസ്സുകളും ഹോമിയോ ,ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പുകളും നടത്തി.
ഡോക്ടര്‍മാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഗ്രൃഹ സന്ദര്‍ശനം നടത്തി. പ്രതിരോധ മരുന്നുകള്‍ ആവശ്യം പോലെ നല്‍കുന്നുണ്ട്. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, തുടങ്ങിയ കച്ചവട സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ആവശ്യമായ ശിക്ഷണ നടപടികള്‍ നടത്തി വരുന്നു. ഈരാറ്റുപേട്ട നഗരസഭയിലെ 28 ഡിവിഷനുകളിലും വെയിസ്റ്റ് റിഡക്ഷന്‍ പരിപാടികള്‍ എത്രയും പെട്ടന്ന് ആരംഭിക്കും. പകര്‍ച്ചപ്പനി ഇപ്പോള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."