സര്‍ക്കാര്‍ പദ്ധതികളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ
ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കും: മന്ത്രി
നെടുമ്പാശ്ശേരി: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളില്‍ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. കേരള അഗ്രോ മെഷിനറി കോര്‍പറേഷന്റെ (കാംകോ) പുതിയ ഉല്‍പന്നമായ വാട്ടര്‍ പമ്പ് സെറ്റിന്റെ വിപണനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷികരംഗം ആധുനികവല്‍ക്കരിക്കുന്നതിനു വേണ്ട നടപടികള്‍ ഉടന്‍ നടപ്പിലാക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എല്ലാ മാസവും വിലയിരുത്തുമെന്നും ഇതിന്റ അടിസ്ഥാനത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ ലാഭകരമാക്കുന്നതിനും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.
അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ് ശര്‍മ്മ എംഎല്‍.എ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സബാസ്റ്റ്യന്‍, നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ, മുന്‍ എം.എല്‍.എമാരായ പി.ജെ ജോയി, പി രാജു, ജില്ലാ പഞ്ചായത്ത് അംഗം സരള മോഹനന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം സംഗീത സുരേന്ദ്രന്‍, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം അംബികാ പ്രകാശ്, കാംകോ മാനേജിംഗ് ഡയറക്ടര്‍ എ.ജെ ശരണ്‍കുമാര്‍, ജനറല്‍ മാനേജര്‍ കെ ജോളി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ ആറാമത്തെ ഉല്‍പ്പന്നമാണ് വാട്ടര്‍ പമ്പ് സെറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."