മുക്കത്ത് ബസ് തൊഴിലാളികള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം
മുക്കം: ബസ് സ്റ്റാന്‍ഡില്‍ സമയത്തെ ചൊല്ലി ബസ് തൊഴിലാളികള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ സര്‍വിസ് നടത്തുന്നതിനാല്‍ ബ്ലോക്കുകളില്പെട്ട് പലപ്പോഴും സമയം വൈകുകയാണ്.
എന്നാല്‍ ഇതുമൂലമുണ്ടാകുന്ന വാക്കുതര്‍ക്കങ്ങള്‍ കൈയാങ്കളിയിലേക്കുവരെ എത്തുകയാണ്. കഴിഞ്ഞ ദിവസം മുക്കം-അരീക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് സമയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടതോടെയാണ് സംഘര്‍ഷമുണ്ടായത്. ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനാല്‍ യാത്രക്കാരും വ്യാപാരികളും പ്രശ്നത്തിലിടപെടുകയായിരുന്നു.
മുക്കം പൊലിസെത്തി ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുക്കം ബസ് സ്റ്റാന്‍ഡില്‍ വിന്യസിച്ചിരുന്ന ഹോംഗാര്‍ഡുകള്‍ റീഫ്രഷ്മെന്റ് കോഴ്സിലായതും പൊലിസിനെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാത്തതിനാലുമാണ് സംഘര്‍ഷം പതിവാകുന്നത്.
ബസ് സ്റ്റാന്‍ഡില്‍ പൊലിസിന്റെ എയ്ഡ് പോസ്റ്റുണ്ടെങ്കിലും വര്‍ഷങ്ങളായി ഇത് അടഞ്ഞുകിടക്കുകയാണ്. ബസ് തൊഴിലാളികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷം പതിവായിട്ടും പൊലിസോ ബന്ധപ്പെട്ടവരോ ഈ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് യാത്രക്കാരും വ്യാപാരികളും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."