HOME
DETAILS
MAL
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സൈക്കിള്‍ പര്യടനവുമായി മലപ്പുറത്ത് നിന്ന് രണ്ട് യുവാക്കള്‍
backup
December 24 2020 | 05:12 AM
അരീക്കോട്: കാര്‍ഷികവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സൈക്കിള്‍ പര്യടനവുമായി മലപ്പുറത്ത് നിന്ന് രണ്ട് യുവാക്കള്‍. ഊര്‍ങ്ങാട്ടിരി കിണറടപ്പന്‍ സ്വദേശികളായ കുന്നത്തൂരന്‍ അഫ്‌സലും അഫ്‌നാസുമാണ് പര്യടനം നടത്തുന്നത്. ഗ്രീന്‍ കേരളയെ പ്രോല്‍സാഹിപ്പിച്ചു കൊണ്ടും കേരളത്തിലെ പതിനാല് ജില്ലകളിലൂടെ യാത്ര ചെയ്യുകയാണ് ഇരുവരുടെയും ലക്ഷ്യം. അരീക്കോട് ഐ.ടി.ഐയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്‌സ് വിദ്യാര്‍ഥിയാണ് അഫ്‌സല്‍. കോഴിക്കോട് നരിക്കുനി ബൈത്തു ലിസ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ ബിഎ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിയാണ് അഫ്‌നാസ്. സൈക്കിളിങ്ങില്‍ താല്‍പര്യമുള്ള ഇവര്‍ കര്‍ഷക പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ തങ്ങളുടെ ഇഷ്ടയിനമായ സൈക്കിള്‍ പര്യടനം തെരഞ്ഞെടുക്കുകയായിരുന്നു. മലപ്പുറത്തു നിന്നും പാലക്കാട്, തൃശ്ശൂര്‍ വഴി എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം വഴി തിരുവനന്തപുരത്തെക്കും, അവിടെ നിന്ന് ട്രയിന്‍ മാര്‍ഗം കാസര്‍കോട്ടേക്കും യാത്ര ചെയ്യും. ശേഷം കണ്ണൂര്‍, വയനാട്, കോഴിക്കോട് വഴി തിരിച്ച് മലപ്പുറത്തെത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. 15 ദിവസത്തിനുള്ളില്‍ തിരികെ മലപ്പുറത്ത് എത്തിച്ചേരുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. എല്ലാ ജില്ലകളിലെയും സൈക്കിളിങ് കൂട്ടായ്മകള്‍ തങ്ങളുടെ യാത്രക്ക് മുഴുവന്‍ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ചിലവ് ചുരുക്കിയുള്ള യാത്രയായതിനാല്‍ കൈയില്‍ ടെന്റും, സ്ലീപ്പിങ്ങ് ബാഗുമൊക്കെ കരുതിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടോടെ കിണറടപ്പില്‍ നിന്നും കിണറടപ്പന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഇരുവര്‍ക്കും യാത്രയയപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."