HOME
DETAILS

അരീക്കോട് പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ ജൂണ്‍ രണ്ടാംവാരം പ്രവര്‍ത്തനമാരംഭിക്കും

  
backup
May 28, 2017 | 8:05 PM

%e0%b4%85%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%a1%e0%b5%8d

 

 


അരീക്കോട്: പഞ്ചായത്തിന്റെ അഭിമുഖ്യത്തില്‍ ബഡ്‌സ് സ്‌കൂള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. ജൂണ്‍ രണ്ടാം വാരത്തില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനമാരംഭിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. കെട്ടിടം പണിയുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അരീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്നുള്ള 30 സെന്റ് സ്ഥലം വിട്ടുനല്‍കും.
സ്‌കൂള്‍ പി.ടി.എ, എസ്.എം.എസി കമ്മിറ്റികളും അനുമതി നല്‍കിയതോടെ എത്രയും പെട്ടെന്ന് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ പറഞ്ഞു. കളിക്കളം, വായനശാല, അംഗപരിമിതര്‍ക്കാവശ്യമായ ടോയ്‌ലറ്റ് സംവിധാനം എന്നിവ ഉള്‍ക്കൊള്ളിച്ച് അത്യാധുനിക സൗകര്യത്തോടെയുള്ള ബഡ്‌സ് സ്‌കൂളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ഒരു കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. എം.പി, എം.എല്‍.എ ഫണ്ടുകളും കുടുംബശ്രീ, സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവയെ ആശ്രയിച്ചുമായിരിക്കും കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുക. സ്വന്തമായി കെട്ടിടമുണ്ടെങ്കില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ബസ് സൗകര്യവും ഏര്‍പ്പെടുത്തും. സംസ്ഥാന ബജറ്റില്‍ ജില്ലക്ക് പ്രഖ്യാപിച്ച നാല് ബഡ്‌സ് സ്‌കൂളുകളില്‍ അരീക്കോടിനെ ഉള്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ പി.കെ ബഷീര്‍ എം എല്‍ എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 207 ഭിന്നശേഷിക്കാരാണ് അരീക്കോട് പഞ്ചായത്തിലുള്ളത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  8 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  8 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  8 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  8 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  8 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  8 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  9 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  9 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  9 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  9 days ago