HOME
DETAILS

ജനവാസ മേഖലകള്‍ ആനപ്പേടിയില്‍; പ്രതിരോധ നടപടികള്‍ പേരിലൊതുങ്ങുന്നു

  
backup
May 28 2017 | 22:05 PM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af

 

കഞ്ചിക്കോട്: ജനവാസ കേന്ദ്രങ്ങളിലും ആനകള്‍ ഇറങ്ങുന്നതോടെ പാലക്കാട് ആനപ്പേടിയിലായി. കാട്ടുകൊമ്പന്മാരുടെ കൊലവിളിക്ക് മുമ്പില്‍ ഭയചകിതരായി നില്‍ക്കുകയാണ് മലയോര നിവാസികള്‍. അടുത്തിടെയായി ആനകളുടെ ആക്രമണം വര്‍ധിച്ചു വരികയാണ്. മലയോര മേഖലകളില്‍ ആനകള്‍ എത്താവുന്ന സാഹചര്യമാണെന്ന് നിലനില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഞ്ചിക്കോട്, മലമ്പുഴ, കൊട്ടേക്കാട്, മുണ്ടൂര്‍, കടമ്പഴിപ്പുറം, അട്ടപ്പാടി, വാളയാര്‍ തുടങ്ങി എല്ലായിടങ്ങളിലും കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. ഏറ്റവും ഒടുവില്‍ പുതുപ്പരിയാരത്ത് റബ്ബര്‍ വെട്ടുകയായിരുന്ന യുവാവിനെയാണ് കാട്ടാന ചവിട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയായിരുന്നു കാട്ടാന ഇറങ്ങിയത്. കാരക്കാട്ടില്‍ സോളി വര്‍ഗീസാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് പ്രതിരോധ നടപടികള്‍ ഇല്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയെ തടഞ്ഞു വെയ്ക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. രാവിലെ ഏഴേകാലോടെ വീടിന് സമീപമുള്ള റബ്ബര്‍ വെട്ടാനായി പോയപ്പോഴായിരുന്നു ദുരന്തം. കാട്ടാന തോട്ടത്തില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ശബ്ദമുണ്ടാക്കി തുരത്തുകയും ചെയ്തു. പിന്നീടാണ് റബ്ബര്‍ വെട്ടാനായി തുടങ്ങിയത്. തോട്ടത്തില്‍ നിന്ന് അപ്രത്യക്ഷനായ ആന തിരിച്ചെത്തി യുവാവിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
സംഭവസമയത്ത് കുടെയുണ്ടായിരുന്ന സുഹൃത്ത് വിനോദ് ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവാവിനെ ആക്രമിച്ച ശേഷം ആന കല്ലടിക്കോടന്‍ മലയിലേക്ക് കയറിപ്പോവുകയും ചെയ്തു. പ്രതിരോധ മാര്‍ഗങ്ങളിലെ വീഴ്ചയാണ് കാട്ടാനകള്‍ നാട്ടിലിറങ്ങാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈദ്യുതി വേലിയും സംരക്ഷണ ഭിത്തിയും ഉണ്ടായിട്ടും ഇതൊന്നും പ്രയോജനം ചെയ്യുന്നില്ലെന്നതാണ് സത്യം മഴയുടെ ലഭ്യതക്കുറവാണ് കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണമാകുന്നതെന്നാണ് വനപാലകരുടെ വിശദീകരണം. നേരത്തെ കിടങ്ങുകള്‍ നിര്‍മിച്ചു കാട്ടാനകളെ നാട്ടില്‍നിന്ന് അകറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതും മറി കടന്നാണ് കാട്ടാനകള്‍ ഇറങ്ങുന്നത്. കാട്ടാനകളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്.
ജില്ലയിലെ മൂന്ന് ഫോറസ്റ്റ് ഡിവിഷനുകളായ മണ്ണാര്‍ക്കാട്, പാലക്കാട്, നെന്മാറ കണക്കുകളില്‍ ഇത് വ്യക്തവുമാണ്. ദുരന്തമുണ്ടായ പുതുപ്പരിയാരം ഞാറക്കോട്ട് പ്രദേശത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനകള്‍ സൈ്വര്യവിഹാരം നടത്തുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്ന് കാട്ടാനകളാണ് ഭീതി പരത്തി വിലസുന്നത്. കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ആനകള്‍ നാട്ടില്‍ ഇറങ്ങുന്നതോടെ ജനജീവിതം ദുസ്സഹമാവുകയാണ്. ബൈക്കില്‍ പോവുകയായിരുന്ന ഒരാള്‍ കഴിഞ്ഞദിവസം തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജനവാസമേഖലയിലെ രണ്ടു പ്രദേശങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങിയത്. ഭീതി പരത്തിയത്.
ആനയുടെ അക്രമത്തില്‍ എട്ട് ബൈക്കുകള്‍ തകര്‍ന്നു. സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു പശുവിനെ ആന കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കൊട്ടേക്കാട്, കല്ലേപ്പുള്ളി, തിരുനെല്ലി, മില്‍മ വരെയെത്തിയ രണ്ട് ആനകളാണ് അന്ന് പ്രദേശത്തെ കൃഷി തോട്ടങ്ങള്‍ തകര്‍ത്തത്. തെങ്ങുകളുടെ ഓലകള്‍ വലിച്ചിടുകയും മാങ്ങ നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കൊട്ടേക്കാട് സ്വദേശി ഹരിദാസിന്റെ മതില്‍ തകര്‍ത്ത് അകത്തു കയറിയ ആനമാങ്ങാ പറിച്ചു തിന്നുന്നതിനിടയില്‍ സമീപത്തെ ആട് ഫാമിന്റെ കൂടും തകര്‍ക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നിലായി രാവിലെ ഒന്‍പതു മണിയോടെയാണ് മലമ്പുഴ പുതിയ ജയിലിനു സമീപമാണ് പത്തു വയസ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പന്‍ എത്തിയത്.
തുടര്‍ന്നു പ്രദേശത്ത് തടിച്ചു കൂടിയ ആളുകള്‍ പടക്കം പൊട്ടിച്ചും മറ്റും ആനയെ ഓടിച്ചു. ഇതിനിടെയാണ് മലമ്പുഴ ഹൗസ് പരിസരത്ത് കാഴ്ചക്കാരായി എത്തിയവരുടെ എട്ടു ബൈക്കുകള്‍ കുട്ടിക്കൊമ്പന്‍ നശിപ്പിച്ചത്. നാലുമാസം മുമ്പ് കാട്ടാനയുടെ അക്രമത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വാരണി സ്വദേശി രമേശന്‍ അന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ ആനയുടെ അക്രമത്തില്‍നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാഞ്ഞിരക്കടവ് റോഡില്‍ വടുകംപാടത്ത് എത്തിയ ഇവരുടെ ജീപ്പ് മറിക്കാന്‍ കാട്ടുകൊമ്പന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
വനംവകുപ്പ് ജീവനക്കാര്‍ തന്നെയാണ് ആനടെ തിരികെ മലമ്പുഴ ഡാമിന് സമീപത്തു കൂടെ പന്നിമട ഭാഗത്തേക്കു കയറ്റിവിട്ടത്.
മാസങ്ങളായി കാട്ടാനകള്‍ കഞ്ചിക്കോട് മേഖലയിലും ഭീതി പരത്തിയിരുന്നു. അടുത്തിടെയായി ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകള്‍ ഇറങ്ങുന്നത് ഭീതിയോടെയാണ് നാട്ടുകാര്‍ കാണുന്നത്.
ആനയുടെ അക്രമം ഏതു നിമിഷവും ഉണ്ടാവുമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്. കഞ്ചിക്കോട് ദേശീയപാതയില്‍നിന്ന് 30 മീറ്റര്‍ മാത്രം അകലെയുള്ള ചടയന്‍കാലായില്‍ ഉള്‍പ്പെടെ പുതുശ്ശരി പഞ്ചായത്തിലെ ആറിടങ്ങളില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് കാട്ടാനകളുടെ ആക്രമണം ഉണ്ടായത്. ജനവാസമേഖലയെ ഭീതിയിലാക്കിയ കാട്ടാനക്കൂട്ടം വീടുകളുടെ മതിലുകളും പൈപ്പ് ലൈനും കൃഷിയും നശിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago